Activate your premium subscription today
കുഞ്ഞിനൊപ്പം തന്നെ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കും പ്രാധാന്യം നൽകുന്നവരാണ് ആധുനിക കാലത്തെ അമ്മമാർ. മറ്റുള്ളവർക്കു നൽകുന്ന പരിഗണനയ്ക്കൊപ്പം തന്നെ സ്വയം പരിഗണന നൽകേണ്ടതും അത്യന്താപേക്ഷിതമാണെന്നാണ് പുതിയകാലത്തെ അമ്മമാരുടെ നയം.
‘ജോലിക്കു പോയാൽ വീട്ടിലെ കാര്യങ്ങൾ ആരുനോക്കും?’ പഠിപ്പും കഴിവുമുണ്ടായിട്ടും ഈ ചോദ്യം കേൾക്കേണ്ടി വരുന്ന സ്ത്രീകൾ ഇന്നും ധാരാളമാണ്. വീടിനകത്ത് കഴിയേണ്ടവർ, കുടുംബാംഗങ്ങളെ പരിപാലിക്കേണ്ടവർ ഇങ്ങനെ പോകുന്നു സ്ത്രീകൾ എടുത്തണിയേണ്ട 'ടാഗു'കളുടെ നീണ്ട നിര. അടുത്തിടെ ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ)
കൊച്ചി∙ ഇന്ത്യയുടെ അണ്ടർ–18 വനിതാ ബാസ്കറ്റ് ബോൾ ടീമിൽ രണ്ടു മലയാളികൾ. കൊച്ചി സ്റ്റാർട്ടിങ് ഫൈവ് ആർഎസ്സി അക്കാദമി താരവും എറണാകുളം സെന്റ് തെരേസാസ് കോളജ് വിദ്യാർഥിനിയുമായ അമാനദ റോച്ചയും കോട്ടയം സ്വദേശിനി അഹാന ജോർജുമാണ് ഇന്ത്യൻ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഇവർ കഴിഞ്ഞ ദിവസം ദുബായിൽ സമാപിച്ച എക്സ്പോഷർ ട്രിപ് മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ചു.
വീട്ടുകാര്യങ്ങൾ നോക്കേണ്ടതിനാൽ ഇന്ത്യയിൽ പകുതിയിലേറെ സ്ത്രീകളും തൊഴിലിൽനിന്നു വിട്ടുനിൽക്കുന്നു. എന്നാൽ, രാജ്യത്തെ പുരുഷന്മാരിൽ ഒരു ശതമാനം മാത്രമാണ് തൊഴിൽ ഉപേക്ഷിച്ചു വീട്ടുകാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. രാജ്യാന്തര തൊഴിൽ സംഘടന (ഐഎൽഒ) പ്രസിദ്ധീകരിച്ച കണക്കിലാണ് ഈ വിവരങ്ങളുള്ളത്.
തിരുവനന്തപുരം∙ കെഎസ്ആർടിസി ബസിൽ 25% സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്നവ. കേരള മോട്ടർ വാഹന നിയമത്തിന്റെ 269(5) ചട്ടമനുസരിച്ചാണിത്. ബസ് സർവീസ് തുടങ്ങുമ്പോൾ സ്ത്രീകളുണ്ടെങ്കിൽ, സംവരണ സീറ്റുകൾ അവർക്ക് മാത്രമേ നൽകാവൂ. സ്ത്രീകളില്ലെങ്കിൽ പുരുഷൻമാർക്ക് ആ സീറ്റിൽ ഇരിക്കാം. രണ്ടിൽ കൂടുതൽ പേർക്ക് ഇരിക്കാവുന്ന സംവരണ സീറ്റിൽ ഒരു സ്ത്രീ മാത്രമാണ് ഇരിക്കുന്നതെങ്കിലും സമീപത്ത് പുരുഷൻ ഇരിക്കാൻ അനുമതി നൽകാൻ കണ്ടക്ടർക്ക് കഴിയില്ല. സീറ്റിലിരിക്കുന്ന സ്ത്രീയുടെ അനുമതിയോടെ മാത്രമേ പുരുഷൻ ഇരിക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ.
കൊച്ചി ∙ ഹേമ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ സിനിമയുൾപ്പെടെ വിനോദ വ്യവസായ മേഖലയിൽ നിയമനിർമാണം നടത്തുമ്പോൾ സ്ത്രീ കാഴ്ചപ്പാടിനാണു മുൻഗണന നൽകേണ്ടതെന്നു ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ ഹൈക്കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി അഡ്വ. മിത സുധീന്ദ്രനെ നിയമിച്ചു.
തിരുവനന്തപുരം∙ തെരുവിലായാലും പാർലമെന്റിലായാലും സ്ത്രീകൾക്കുള്ള ഏകപരിഹാരം പോരാട്ടം എന്ന മാർഗം മാത്രമാണെന്നും രാജ്യത്ത് എല്ലാ രംഗത്തും സ്ത്രീകളുടെ ശബ്ദം ഇല്ലാതാക്കാനും അടിച്ചമർത്താനും ശ്രമമുണ്ടെന്നും ഗുസ്തിതാരവും ഹരിയാന നിയമസഭാംഗവുമായ വിനേഷ് ഫോഗട്ട്. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ്. പ്രതിഷേധമെന്ന മഹാസമുദ്രത്തെ മനസ്സിലാക്കാൻ സമഗ്രാധിപത്യ സർക്കാറുകൾക്കാവില്ലെന്നും അവർ പറഞ്ഞു.
വിവാഹമോചിതയായ ഒരു സ്ത്രീ സമൂഹത്തിലേക്കാൾ കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത് അവളുടെ സ്വന്തം വീടിനകത്ത് തന്നെയായിരിക്കും. അപമാന ഭാരവും കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ഒപ്പം ഒറ്റപ്പെടലും എല്ലാം കൊണ്ടും ഉരുകി ഇല്ലാതാവുന്നത് അവൾ തന്നെയാണ്. ഒറ്റപ്പെടലിൽ നിന്നും രക്ഷപ്പെടാൻ, കുത്തു വാക്കുകൾ
കൊച്ചി ∙ അഭിസാരിക എന്ന് മറ്റുളളവരോട് പറഞ്ഞതിനെ സ്ത്രീത്വത്തെ അപമാനിച്ചതായി കാണാനാകില്ലെന്ന് ഹൈക്കോടതി. ഇന്ത്യൻ ശിക്ഷാനിയമം 509ാം വകുപ്പ് പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ചെടുത്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. പരാതിക്കാരിയെ നേരിട്ട് അങ്ങനെ വിളിച്ചില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
റിയാദ് ∙ ആദ്യത്തെ പ്രഫഷനൽ വനിതാ ടെന്നീസ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തിൽ റിയാദ്.
മെക്സിക്കോയിൽ ചരിത്രമെഴുതി ക്ലോഡിയ ഷെയ്ൻബോം (62) രാജ്യത്തെ പ്രഥമ വനിതാ പ്രസിഡന്റ് ആയി ചുമതലയേറ്റു
Results 1-10 of 607