ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ജോലി സ്ഥലത്തും വീട്ടിലും അവളൊരു സൂപ്പര്‍ വുമണാണ്. ജീവിതത്തിലെ ഒരോ കാലഘട്ടത്തിനനുസരിച്ചും അവരിൽ ഹോർമോണ്‍ വ്യത്യാസം ഉണ്ടാകുമെന്നു പോലും അറിയാത്തവരുള്ള ലോകത്താണ് സ്ത്രീ സൂപ്പര്‍ വുമൺ പരിവേഷം എടുത്തണിയുന്നത്. ഹോർമോണുകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സ്ത്രീകളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് സംസാരിക്കുകയാണ് ഡോക്ടർ സരിത ശേഖർ.

ജീവിതത്തിലെ എല്ലാ കാലഘട്ടത്തിലും സ്ത്രീകൾക്കിടയിൽ ഹോർമോണ്‍ വ്യത്യാസങ്ങള്‍ അനുഭവപ്പെടാറുണ്ട്. ഋതുമതി ആകുന്ന കാലം മുതൽ ആർത്തവ വിരാമം വരെയുള്ള ഹോർമോൺ വ്യതിയാനം അവരെ പല മാനസികാവസ്ഥയിലേക്കാണ് തള്ളിവിടുന്നത്. അതുകൊണ്ട് തന്നെ ഒരു സ്ത്രീയെ സംബന്ധിച്ച് മാനസിക സമ്മർദ്ദങ്ങളും മാനസിക പ്രശ്നങ്ങളും പുരുഷന്മാരെക്കാൾ കൂടുതലാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി. 

ശാരീരികവും മാനസികവുമായി ഒരു വ്യക്തി നന്നായി ഇരിക്കുന്നതിനെയാണ് ആരോഗ്യം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. ഹോർമോൺ വ്യത്യാസങ്ങൾ സ്ത്രീകളിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാൽ ആശുപത്രികളിലും തൊഴിലിടങ്ങളിലും അവർക്കായി കൗൺസിലിംഗ് പോലുള്ള പിന്തുണ ഉറപ്പുവരുത്തേണ്ടതുണ്ട്. വിദേശ രാജ്യങ്ങൾ സ്ത്രീകളിലെ പ്രശ്നങ്ങള്‍ അറിഞ്ഞ് അതിന് പരിഹാരം കണ്ടെത്താന്‍ മുന്നില്‍ നിൽ‍ക്കുമ്പോൾ നമ്മുടെ രാജ്യം ആ സംവിധാനം ഉൾക്കൊണ്ടിട്ടുണ്ടോ എന്നതിന് ഇനിയും ഉത്തരമില്ല. 

Representative Image. Photo Credit : Mapodile / iStockPhoto.com
Representative Image. Photo Credit : Mapodile / iStockPhoto.com

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് മാനസിക പിന്തുണ ഉറപ്പുവരുത്തുന്ന കൂട്ടായ്മകള്‍ കുറവാണെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ വനിതാ ജീവനക്കാര്‍ക്കായി രണ്ട് മാസത്തിലൊരിക്കൽ കൗണ്‍സിലിംഗ് സെഷനുകൾ വയ്ക്കണം. ഓഫീസിലോ വീടുകളിലോ സ്ത്രീക‌ൾ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകൾ, അതിക്രമങ്ങൾ, വൈകാരികമായ പ്രശ്നങ്ങള്‍ എന്നിവയെ കുറിച്ച് അന്വേഷിച്ചറിയുകയും അവർക്ക് പറയാനുള്ളത് കേൾക്കുകയും വേണം. കാരണം പലപ്പോഴും അവരെ അലട്ടുന്ന പ്രശ്നങ്ങൾ തുറന്നുപറയാൻ സ്ത്രീകൾ തയ്യാറാകില്ല. പ്രശ്നം ഗുരുതരമാകുമ്പോഴാണ് അതിന്റെ തീവ്രതയെ കുറിച്ച് പുറംലോകം അറിയുന്നതും സ്ത്രീകളെ വിദഗ്ധ ചികിത്സയിലേക്ക് നയിക്കുന്നതും. പ്രശ്നങ്ങളെ കുറിച്ച് ആരംഭത്തിലേ അറിഞ്ഞാൽ കൗൺസിലിങ്ങിലൂടെ പരിഹാരം കണ്ടെത്താനാവുമെന്നും ഡോക്ടർ വ്യക്തമാക്കി. 

കൗമാരക്കാരായ പെൺകുട്ടികൾക്കും സ്കൂള്‍ തലത്തിൽ കൗണ്‍സലിംഗ് ഉറപ്പുവരുത്തണം. സ്ത്രീകൾക്ക് മാനസികോല്ലാസം ലഭിക്കുന്നില്ലെങ്കില്‍ അത് അവരെ ശാരീരികമായി ബാധിക്കാൻ ഇടയുണ്ട്.  രക്തസമ്മർദ്ദത്തിലെ വ്യതിയാനം, ഈറ്റിംഗ് ഡിസോർഡർ എന്നിവയെല്ലാം സ്ത്രീകളിൽ ഇക്കാരണത്താൽ കാണപ്പെടുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. യോഗ, മെഡിറ്റേഷൻ പോലുള്ള മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്ന പ്രശ്നങ്ങളെ കുറിച്ചും അവരെ അവബോധരാക്കണം.

English Summary:

The Superwoman Syndrome: How Hormonal Changes Fuel Women's Mental Health Crisis. Hormones & Happiness: The Shocking Truth About Women's Mental Health.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com