Activate your premium subscription today
Saturday, Mar 15, 2025
Mar 9, 2025
മാടപ്പാട് ∙ വനിതാ ദിനത്തിൽ പഴയ ഓർമകൾ പങ്കുവച്ച് അഞ്ചു തലമുറയുടെ അമരത്തിരിക്കുകയാണ് മാടപ്പാട് പാറശേരി വീട്ടിൽ ചീര കാർത്യായനി(105). അഞ്ച് തലമുറയും ഒരേ വീട്ടിൽ തന്നെയാണ് താമസിക്കുന്നതെന്നതാണ് പ്രത്യേകത. ഒരു നൂറ്റാണ്ടിന്റെ അനുഭവങ്ങൾ പേറുന്ന കാർത്യായനി ഈ പ്രായത്തിലും ചുറുചുറുക്കോടെ വിട്ടുകാര്യങ്ങളിൽ
Mar 8, 2025
ഒരു സ്ത്രീയുടെ ധൈര്യം എത്രത്തോളം ഉണ്ട് എന്ന് തിരിച്ചറിയണമെങ്കിൽ ഭിന്നശേഷിക്കാരായ മക്കളുള്ള അമ്മമാരോട് ചോദിക്കണം. അവർ ജീവിതത്തിൽ ധൈര്യത്തോടെ എടുക്കുന്ന ചില തീരുമാനങ്ങൾ മറ്റൊരാൾക്കും സാധിക്കാത്തതായിരിക്കാം. ഈ വനിതാദിനത്തിൽ സ്വന്തം മകനും അവനെപ്പോലെയുള്ള അനേകം കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു
Mar 7, 2025
ആദ്യം ഇതൊരു പരീക്ഷണമായാണ് തോന്നിയത്. പിന്നീടാണ് മുന്നിൽ യഥാർഥ പരീക്ഷ വന്നത്. പക്ഷേ ഈ ഏഴു പേരും പതറിയില്ല. മനസ്സിൽ ആത്മവിശ്വാസം നിറച്ച് പരീക്ഷയെഴുതി. വിജയം പറന്നുവന്ന് കൂടെക്കൂടുകയും ചെയ്തു. പറഞ്ഞു വന്നത് കാസർകോട്ടെ ഡ്രോൺ ദീദിമാരെപ്പറ്റിയാണ്. കൃഷിയിടത്തിൽ രോഗബാധയും കീടങ്ങളും കാരണമുള്ള പ്രശ്നങ്ങൾ ഇപ്പോൾ കാസർകോട്ടുകാരെ കാര്യമായി ബാധിക്കാറില്ല. കൃഷി സംരക്ഷിക്കാൻ തൊഴിലാളികളില്ല എന്നും അവർക്ക് പരാതിയില്ല. കാരണം ഒരു ഫോൺ കോളിൽ കർഷകർക്കു കൂട്ടായി എത്തും ആകാശത്തു നിന്നൊരു പ്രതിവിധി. പറന്നുനടന്നു കീടങ്ങളെയും രോഗബാധയെയുമെല്ലാം തുടച്ചുനീക്കി കൃഷിക്ക് പുത്തനുണര്‍വേകി അവരങ്ങ് പോകും. അതാണ് കാസർകോട്ടുകാരുടെ സ്വന്തം ഡ്രോൺ ദീദിമാർ. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി 15,000 വനിതകള്‍ക്കു തൊഴിൽ അവസരം ഉറപ്പാക്കാനായി കേന്ദ്രം ഒരുക്കിയ ‘നമോ ഡ്രോൺ ദീദി’ എന്ന പദ്ധതിയുടെ ഭാഗമായ കാസർകോട്ടെ ഏഴു വനിതകൾ. കർഷകരുടെ വിളി വന്നാൽ ഡ്രോണുമായി ഇവരെത്തും. പിന്നെ കീടനാശിനി തളിക്കാനും വളപ്രയോഗത്തിനുമൊക്കെയായി ‘പറന്നു നിൽക്കും’ ഇവർ. കേന്ദ്ര സർക്കാരിന്റെ ‘നമോ ഡ്രോൺ ദീദി’ പദ്ധതിയിലേക്ക് കുടുംബശ്രീ മിഷൻ തിരഞ്ഞെടുത്തത് 46 വനിതകളെയായിരുന്നു. അവരിൽ ഏഴു പേർ കാസർകോട് നിന്നുള്ളവരും. കേരളത്തിൽ പദ്ധതിയുടെ ഏറ്റവും വിജയകരമായ മാതൃകകളിലൊന്നും കാസർകോട്ടെയാണ്. കൃഷിയെ സ്നേഹിച്ചിരുന്നവര്‍, സാങ്കേതികതയുടെ കൈ പിടിച്ച് കൃഷിയുടെ പരിരക്ഷയ്ക്കു വേണ്ടി ഇറങ്ങിതിരിച്ചപ്പോൾ അത് ഒട്ടേറെ വനിതകൾക്ക് വലിയ മാതൃകയുമായി. ഇനിയും ഒരുപാട് പേർക്ക് ഈ മേഖലയിലേക്കു കടന്നു വരാനുള്ള ധൈര്യമായി അവരുടെ ജീവിതം ആകാശത്തോളം വളരുകയാണ്, അല്ല, അവർ വളർത്തുകയാണ്. എന്താണ് നമോ ഡ്രോൺ ദീദി പദ്ധതി? എങ്ങനെയൊരു ഡ്രോൺ പൈലറ്റാകാം? എങ്ങനെയാണ് ഇതൊരു മികച്ച വരുമാന മാർഗമാകുന്നത്? എന്തെല്ലാമാണ് വെല്ലുവിളികൾ? അവയെ മറികടന്ന് എങ്ങനെ വിജയാകാശത്തിലേക്കു പറക്കാം? കാസർകോടിന്റെ അഭിമാനമായ ഡ്രോൺ പൈലറ്റുമാരെക്കുറിച്ച് ഈ വനിതാ ദിനത്തിൽ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുകയാണ് ഡ്രോൺ പൈലറ്റുമാരിലൊരാളായ പി.എസ്.ഷക്കീന.
ഒരു കുഞ്ഞു പിറന്നു വീഴുമ്പോഴുള്ള കരച്ചിൽ സന്തോഷത്തിന്റേതായിരിക്കും. എന്നാൽ ഈ കുഞ്ഞു പിറന്നപ്പോൾ കരഞ്ഞത് അവളുടെ വേദന കൊണ്ടായിരുന്നു. ജനിച്ച നാൾ മുതൽ അനുഭവിക്കുന്ന വേദനകൾക്കിടയിലും ഇന്ന് അനേകം മനുഷ്യർക്കു ജീവിതത്തിൽ മുന്നോട്ടു പോകാന്‍ പ്രചോദനമാകുന്ന വ്യക്തിത്വത്തിനുടമയാണ് എറണാകുളം കുണ്ടന്നൂർ സ്വദേശി
Mar 9, 2024
കോഴിക്കോട് ∙ ലോക വനിതാ ദിനത്തിൽ ലോകത്തിലെ ഏറ്റവും വലിയ കൈത്തറിപ്പാവാട ബീച്ച് ഫ്രീഡം സ്ക്വയറിൽ പ്രദർശിപ്പിച്ചു. കോഴിക്കോട്ടെ വനിതാ ഡിസൈനറും സംരംഭകയുമായ ഷെമിനാ ശശികുമാറാണ് ഗിന്നസ് ലോക റിക്കോർഡ് ലക്ഷ്യമിട്ട് 100 മീറ്റർ ചുറ്റളവിലുള്ള ഭീമൻ കൈത്തറിപ്പാവാട ഒരുക്കിയത്. 32 പാവാടകൾ ചേർന്നുള്ള ഭീമൻ
Mar 7, 2024
നിയമനിർമാണസഭകളിൽ വനിതകൾക്ക് 33% പ്രാതിനിധ്യം ഉറപ്പുനൽകുന്ന നിയമം പാസാക്കിയെങ്കിലും നടപ്പാകാൻ സമയമെടുക്കും. സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയത്തിനുശേഷമേ ഇതുണ്ടാകൂവെന്ന വ്യവസ്ഥയാണു കാരണം. ഇതിനിടയിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ തലയെടുപ്പോടെ നിൽക്കുകയാണ് ഈ വനിതകൾ:
സിംഗിൾ ആയി ജീവിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീയാണോ നിങ്ങൾ? എങ്കിൽ ഈ വനിതാ ദിനം മുതൽ അതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കാം. മറ്റാരേക്കാളും അഭിമാനത്തോടെ തല ഉയർത്തി ജീവിക്കാം തലവാചകം കണ്ട് പലരും നെറ്റിചുളിച്ചേക്കാം. പക്ഷേ നമുക്കിടയില്‍ സിങ്കിള്‍ വുമനായിരിക്കാനും സിംഗിള്‍ മദറായിരിക്കാനും ആഗ്രഹിക്കുന്നവരുടെ
കോട്ടയം∙ ഇലഞ്ഞി.വിഗ് നിർമാണത്തിന് മുടി നൽകാൻ സമ്മതപത്രം നൽകിയും വനിത ജീവനക്കാരെ ഉൾപ്പെടെ ആദരിച്ചും വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ വനിതാദിനം ആചരിച്ചു. ഇതോടനുബന്ധിച്ചു നടത്തിയ സെമിനാർ കെ.എം മാണി സെന്റർ ഫോർ ബജറ്റ് റിസർച്ച് അധ്യക്ഷ നിഷ ജോസ്.കെ മാണി ഉദ്ഘാടനം ചെയ്തു.പതിനൊന്നോളം വനിതകൾ വിഗ്
Mar 6, 2024
കാക്കനാട് ∙ ‘സ്വന്തം താൽപര്യങ്ങളെക്കാൾ മറ്റുള്ളവരുടെ താൽപര്യങ്ങൾക്കു വില കൽപിക്കുന്ന ഉമേഷിന്റെ സ്വഭാവമാണ് എന്നെ ആകർഷിച്ചത്.’ എറണാകുളം കലക്ടർ എൻ.എസ്.കെ.ഉമേഷിനോട് ഇഷ്ടം തോന്നാനുള്ള കാരണം വിശദീകരിച്ച് ഭാര്യയും കോട്ടയം കലക്ടറുമായ വി.വിഘ്നേശ്വരി. ‘അവൾക്ക് ജോലിയാണ് എല്ലാം, ഒരു കാര്യത്തിനിറങ്ങിയാൽ പിന്നെ അതു മാത്രം, ഭർത്താവിനെ പോലും മറക്കും.’ വിഘ്നേശ്വരിയുടെ സവിശേഷത നിരത്തി ഉമേഷ്. എറണാകുളം കലക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷത്തിലാണ് ഐഎഎസ് ദമ്പതികൾ വിശേഷങ്ങൾ പങ്കുവച്ചത്.
തിരുവനന്തപുരം ∙ വനിത–ശിശുക്ഷേമ വകുപ്പിന്റെ വനിതാരത്ന പുരസ്കാരങ്ങൾ ട്രീസ ജോളി, ജിലുമോൾ മാരിയറ്റ് തോമസ്, അന്നപൂർണി സുബ്രഹ്മണ്യം, വിജി പെൺകൂട്ട് എന്നിവർക്കു സമ്മാനിക്കും. ഒരു ലക്ഷം രൂപ വീതമുള്ള പുരസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിനു നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ലോക വനിതാ ദിനാചരണച്ചടങ്ങിൽ മന്ത്രി വീണാ ജോര്‍ജ് സമ്മാനിക്കും. മന്ത്രി വി.ശിവന് കുട്ടി അധ്യക്ഷത വഹിക്കും. ഇതോടൊപ്പം രാത്രിയാത്ര, സെക്കന്റ് ഷോ, രാത്രി നടത്തം എന്നിവയുമുണ്ടാകും.
Results 1-10 of 66
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.