ADVERTISEMENT

കാഴ്ചകളിൽ മാത്രം യാത്രയെ ഒതുക്കി നിർത്തേണ്ട, സാഹസികവിനോദങ്ങൾക്കും നിറം പകരാമെന്നു തെളിയിച്ചിരിക്കുകയാണ് നടി പ്രിയ വാര്യർ. ഭയത്തെ ധൈര്യം കൊണ്ട് മുറുകെപിടിച്ച് സിപ്പ്‍‍ലൈൻ യാത്ര നടത്തിയ സന്തോഷത്തിലാണ് താരം. ഋഷികേശിലേക്ക് നടത്തിയ പഴയ യാത്രയുടെ വിഡിയോയാണ് ഏറ്റവും പുതിയതായി പ്രിയ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.

യാത്ര പൂർണമാകണമെങ്കിൽ ഭീരുവിനെ പോലെ മാറി നിൽക്കാതെ അ‍ഡ്വഞ്ചർ ടൂറിസത്തത്തിലും പങ്കെടുക്കണം. 'എന്റെ മുഖത്തെ ഭാവങ്ങൾ എല്ലാം പറയും' എന്നാണ് സിപ്പ്‍‍ലൈൻ നടത്തുന്ന വിഡിയോയ്ക്ക് താഴെ പ്രിയ കുറിച്ചിരിക്കുന്നത്. 

ഇന്ന് വെറുതെ ഒരു യാത്ര എന്ന സങ്കൽപം മാറിയിരിക്കുന്നു. അൽപം സാഹസികമായിട്ടുള്ള കാര്യങ്ങളൊക്കെ ചെയ്ത് ആ അനുഭവങ്ങൾ അറിയാനാണ് പലർക്കും താൽപര്യം. അതുകൊണ്ടു തന്നെ അഡ്വഞ്ചർ ടൂറിസം മേഖലയിൽ ഇന്നുള്ള സാധ്യത അനന്തമാണ്. സഞ്ചാരികളുടെ പ്രിയയിടമായ ഋഷികേശിൽ നിരവധി സാഹസിക വിനോദങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ട്രെക്കിങ്, ക്യാംപിങ്, ബൻജി ജംപിങ്, റിവർ റാഫ്റ്റിങ്, സിപ്പ് ലൈൻ എന്നുവേണ്ട സകലതും ഇന്നാട്ടിലുണ്ട്. ഋഷികേശിലെ സിപ്‌ലൈനിങ്ങിനുള്ള ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് ശിവപുരിയിലുള്ളത്. അതിമനോഹരമായ ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ സിപ്‌ലൈനിലൂടെയുള്ള യാത്രയിൽ പ്രക‍ൃതിയുടെ അതിശയകരമായ കാഴ്ചകൾ ആസ്വദിക്കാം. 

rishikesh

ഇന്ത്യയിലെ തന്നെ മറ്റൊരു പുണ്യനഗരമായ ഹരിദ്വാറിൽ നിന്നും 25 കിലോമീറ്റര്‍ അകലെയായാണ് ഋഷികേശ്. ബദരിനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ പൂണ്യസ്ഥലങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഗംഗ  ഉത്ഭവസ്ഥാനത്ത് നിന്നും 250 കിലോമീറ്ററിലധികം ദൂരം താഴേക്കൊഴുകി ഉത്തരസമതലത്തിൽ പ്രവേശിക്കുന്നത് ഇവിടെയാണ്‌. കന്യാപുരി, നീല്‍കന്ത് മഹാദേവ്, ജില്‍മില്‍ ഗുഹ തുടങ്ങിയവയും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. ചുറ്റും പരന്നുകിടക്കുന്ന ശിവാലിക് മലനിരകളുടെ ദൃശ്യാനുഭവവും അത്യന്തം മനോഹരം.

Priya Varrier Shares Throwback zipline video from rishikesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com