ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

വിനോദസഞ്ചാര മേഖലയിലേക്ക് എത്തുന്ന സഞ്ചാരികൾ രാപാർക്കാൻ നിർമിക്കുന്ന പടുതക്കൂടാരങ്ങൾ ട്രെൻഡായി മാറുന്നു. മൂന്നാറിന്റെ പരിസര പ്രദേശങ്ങളിൽ വിസ്മയക്കാഴ്ചകൾ കൊണ്ടു മനം നിറയുന്ന വ്യൂ പോയിന്റുകൾ ഒട്ടേറെയാണ്. ഇവിടങ്ങളിൽ സഞ്ചാരികൾക്കു താമസസൗകര്യം അന്യമാണ്. അതുകൊണ്ടാണു രാത്രിതാമസത്തിന് എത്തുന്ന സഞ്ചാരികൾക്കിടയിൽ ടെന്റുകൾ ട്രെൻഡായി മാറുന്നത്.

പെട്ടിമുടി, ആനക്കുളം, ആനയിറങ്കൽ, വട്ടവട, കാന്തല്ലൂർ, ബോഡിമെട്ട്, ടോപ്സ്റ്റേഷൻ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളിലാണു പടുതയുമായി എത്തി കൂടാരത്തിൽ താമസിക്കുന്നവരുടെ എണ്ണം കൂടുന്നത്. മലമുകളിൽ ടെന്റ് നിർമിച്ചു താമസിച്ചാൽ പുലർച്ചെയുള്ള കോടമഞ്ഞും സൂര്യോദയവുമെല്ലാം ആസ്വദിക്കാൻ കഴിയും എന്നതാണു നേട്ടം.

tent-camp
Image From Shutterstok

ഇതോടൊപ്പം കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ പാതയോരങ്ങളിലും ടെന്റുകളിൽ താമസിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. വിപണിയിൽ 50,000 രൂപ വരെ വില വരുന്ന ടെന്റുകൾ ലഭ്യമാണെങ്കിലും 4,000 മുതൽ 10,000 രൂപ വരെ വിലമതിക്കുന്ന ടെന്റുകളോടാണു സഞ്ചാരികൾക്കു താൽപര്യം. ഒരു ടെന്റിൽ 4 പേർ വരെ താമസിക്കും. ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങളുമായാണ് ഇവർ എത്തുന്നത്. വിനോദസഞ്ചാരത്തിനു ശേഷം മടങ്ങുന്നവർ പിന്നീട് എത്തുന്നവർക്ക് ടെന്റുകൾ കൈമാറും. ഇതോടെ സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്കു വലിയ പണം മുടക്കില്ലാതെ കാഴ്ചകൾ കണ്ടു മടങ്ങാൻ കഴിയുകയും ചെയ്യും.

English Summary:Tents are becoming a trend for tourists to stay overnight

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com