ഗാന്‍ ഐലന്‍ഡ് വിനോദ യാത്രയുമായി ശ്രീലങ്കന്‍ എയര്‍ലൈന്‍സ്

Mail This Article
മാലദ്വീപിലെ ഗാന്‍ ഐലന്‍ഡിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂര്‍ ഏജന്റുമാരുടെ എജ്യുക്കേഷണല്‍ ടൂര്‍ സംഘടിപ്പിച്ച് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ മുംബൈ ടീം. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ മാലദ്വീപ് സംഘവും കാനറീഫ് റിസോര്‍ട്ടുമായി സഹകരിച്ചാണ് എജ്യുക്കേഷണല്‍ ടൂര്‍ സംഘടിപ്പിച്ചത്. മാലദ്വീപില്‍ ഡൈവിങിനുള്ള സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ ഗാന്‍ കുടുംബയാത്രികര്‍ക്കും പ്രിയപ്പെട്ട ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിഭംഗിയും സമ്പന്നമായ ചരിത്രവും പൈതൃകവും വൈവിധ്യമാര്‍ന്ന സമുദ്രജീവികളുടെ സാന്നിധ്യവും കൊണ്ട് വേറിട്ട സ്ഥലമാണ് ഗാന്‍ ഐലന്‍ഡ്.
കാനറീഫ് ആഡംബര പ്രീമിയം ബീച്ച് വില്ലകളില്‍ നടത്തിയ ടൂറില്‍ മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നുമുള്ള ടൂര്‍ ഓപറേറ്റര്‍മാര്‍ പങ്കെടുത്തു. മുംബൈയില്‍ നിന്നും കൊളംബോ വഴി ഗാന്‍ ഐലന്‍ഡിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ടൂര്‍ സംഘടിപ്പിച്ചത്. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന് ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം, മധുര, തിരുവനന്തപുരം എന്നിങ്ങനെയുള്ള നഗരങ്ങളില്‍ നിന്നും കൊളംബോയിലേക്ക് പ്രതിവാരം 90 വിമാനസര്‍വീസുകളുണ്ട്. കൊളംബോയില്‍ നിന്നും എളുപ്പത്തില്‍ മാലദ്വീപിലെത്താനുള്ള കണക്ഷന്‍ ഫ്‌ളൈറ്റുകളും ലഭിക്കും.