ADVERTISEMENT

പൊട്ടിയ കണ്ണാടി, ഉടഞ്ഞ വിഗ്രഹങ്ങൾ, നിലച്ച ക്ലോക്ക് തുടങ്ങിയവ വീട്ടിൽ സൂക്ഷിക്കാൻ പാടില്ലെന്ന് പഴമക്കാർ പറയാറുണ്ട്. ഇതിലെന്തെങ്കിലും സത്യമുണ്ടോ? വാസ്തുശാസ്ത്രമനുസരിച്ച്, ഉടഞ്ഞു പോയ വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നത് ദൗർഭാഗ്യം വിളിച്ചു വരുത്തും. ഇത്തരം വസ്തുക്കൾ വീടിനുള്ളിൽ നെഗറ്റീവ് എനർജി പ്രസരിക്കാൻ കാരണമാകുമെന്നും പറയപ്പെടാറുണ്ട്.

ഉടഞ്ഞ വസ്തുക്കൾ സൂക്ഷിക്കുന്നത് വീട്ടിൽനിന്ന് ഐശ്വര്യത്തെ പുറന്തള്ളുമെന്നും അത് പലവിധത്തിലുള്ള മാനസിക സമ്മർദത്തിന് കാരണമാകുമെന്നും പറയപ്പെടുന്നു. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ജോലിക്കാര്യത്തിൽ ബുദ്ധിമുട്ടുകൾ, ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്കും ‌ഇവ കാരണമാകും.

ഉടഞ്ഞ വിഗ്രഹങ്ങളും പാത്രങ്ങളും മാത്രമല്ല കീറിപ്പോയ മെത്തകൾ, തകർന്ന ഫർണിച്ചർ, മോശം ചിത്രങ്ങൾ, കേടായ ഇലക്ട്രിക് ഉപകരണങ്ങൾ, തകർന്ന വാതിൽപ്പാളികൾ, ചില മൃഗങ്ങളുടെ പ്രതിമകൾ ഇവയൊക്കെ വീട്ടിൽ സൂക്ഷിച്ചാൽ ധനനഷ്ടവും മനസ്സമാധനക്കേടുമായിരിക്കും ഫലമെന്നും ചില വാസ്തു വിദഗ്ധർ പറയുന്നു.

വീടിനുള്ളിലെ ഉടഞ്ഞ വസ്തുക്കൾ മാത്രം മാറ്റിയാൽ പോരാ, വാഹനങ്ങളിലെ പൊട്ടിയ കണ്ണാടികളും മാറണം. അല്ലെങ്കിൽ അപകടങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. അതേത്തുടർന്ന് ഭീമമായ സാമ്പത്തിക ബാധ്യതയുമുണ്ടായേക്കാം.

പൊട്ടിയ വസ്തുക്കൾ വീട്ടിൽ സൂക്ഷിച്ചാൽ ഭാര്യാഭർത്താക്കന്മാർക്കിടയിലും ബന്ധുക്കൾക്കിടയിലും അകൽച്ചയും ശത്രുതയും ഉണ്ടാകാനിടയുണ്ട് എന്നും പറയപ്പെടുന്നു. പൊട്ടിയ കണ്ണാടിയിൽ മുഖം നോക്കുന്നതും ഒഴിവാക്കണം.

പൊട്ടിയ ഗ്ലാസ് വീട്ടിൽ സൂക്ഷിക്കുന്നത് ദൗർഭാഗ്യം കൊണ്ടുവരുമെന്നു പറയുമ്പോൾത്തന്നെ അപ്രതീക്ഷിതമായി വീണുടയുന്ന ഗ്ലാസുകൾ സൗഭാഗ്യവും കൊണ്ടുവരുമെന്ന് ഒരു വിശ്വാസവുമുണ്ട്. വീട്ടിൽ അപ്രതീക്ഷിതമായി ഒരു ഗ്ലാസ് വീണുപൊട്ടിയാൽ വീട്ടിലെ നെഗറ്റീവ് എനർജി വീടുവിട്ടു പോകുമെന്നും എന്നാൽ മനഃപൂർവം അങ്ങനെ ചെയ്താൽ ഫലമുണ്ടാവില്ലെന്നുമാണ് വിശ്വാസം.

 

English Summary : What Happens if Glass Breaks in Home

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com