സാധാരണ പുതിയ മേൽശാന്തിമാർ വൃശ്ചികപ്പുലരി മുതലാണ് ശ്രീകോവിലിലെ പൂജകളിലും മറ്റു ചടങ്ങുകളിലും പങ്കാളിയാകുന്നത്
മണ്ഡല മകരവിളക്ക് തീർഥാടനത്തിനു തന്ത്രി കണ്ഠര് മഹേഷ് മോഹനര് ശബരിമല നട തുറക്കുന്നു. കീഴ്ശാന്തി നാരായണൻ നമ്പൂതിരി, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് തുടങ്ങിയവർ സമീപം. അപൂർവമായിട്ടാണ് ശബരിമല നട തീർഥാടനത്തിനായി തന്ത്രി തുറക്കുന്നത്. ചിത്രം: മനോരമ
Mail This Article
×
ADVERTISEMENT
ശബരിമല ∙ മറ്റാർക്കും കിട്ടാത്ത അപൂർവ ഭാഗ്യത്തിലാണു പുതിയ മേൽശാന്തി മൂവാറ്റുപുഴ ഏനാനല്ലൂർ പുത്തില്ലത്ത് മനയിൽ പി.എൻ.മഹേഷ്. സാധാരണ പുതിയ മേൽശാന്തിമാർ വൃശ്ചികപ്പുലരി മുതലാണ് ശ്രീകോവിലിലെ പൂജകളിലും മറ്റു ചടങ്ങുകളിലും പങ്കാളിയാകുന്നത്. എന്നാൽ സ്ഥാനം ഒഴിഞ്ഞ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരിക്ക് പുലയായതിനാൽ ഇന്നലെ രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കാനുള്ള ഭാഗ്യം പി.എൻ.മഹേഷിനു കിട്ടി.
പുതിയ മേൽശാന്തിക്ക് ഇങ്ങനെ അവസരം കിട്ടുന്നത് അപൂർവമാണ്. മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെ പുല കാരണം കീഴ്ശാന്തി നാരായണൻ നമ്പൂതിരിക്കും മറ്റൊരു ഭാഗ്യം കിട്ടി. മേൽശാന്തിയുടെ സ്ഥാനത്തു നിന്നു പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ചതും പുതിയ മേൽശാന്തിമാരെ കൈപിടിച്ചു പതിനെട്ടാംപടി കയറ്റിയതും കീഴ്ശാന്തിയാണ്.
English Summary:
P. N. Mahesh Begins Tenure at Sabarimala with Unique Ritual Honor
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.