ADVERTISEMENT

ആമുഖം ആവശ്യമില്ലാത്തവിധം സുപ്രസിദ്ധമാണല്ലോ അദ്ധ്യാത്മ രാമായണം. ശിവ ഭഗവാൻ പാർവതീ ദേവിക്ക് വിവരിച്ചു നൽകിയ രാമായണം കഥ, എഴുത്തച്ഛൻ കിളിയെക്കൊണ്ട് പാടിക്കുന്ന രൂപത്തിൽ വിരചിച്ചതിനാലാണ്, അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് എന്ന പേരിൽ വിഖ്യാതമായത്. രാമായണം കിളിപ്പാട്ടിലെ ബാലകാണ്ഡം ആരംഭിക്കുന്നത്, ശ്രീരാമസ്തുതിയോടെയാണ്. 

ശ്രീരാമസ്തുതിക്ക് പിന്നാലെ, ഇഷ്ടദേവതാ വന്ദനമായ ഗണപതിസ്‌തുതിയും രചിച്ചിരിക്കുന്നു. ശ്രീരാമസ്തുതിയും ഗണപതിസ്തുതിയുമാണ് രാമായണസംഗീതാമൃതത്തിലെ ആദ്യ ദിവസം അവതരിപ്പിക്കുന്നത്. സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌. ആലാപനം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌, രവിശങ്കർ. കീബോഡ് പ്രോഗ്രാമിങ്, ഓർക്കസ്‌ട്രേഷൻ, റെക്കോഡിങ് അനിൽ കൃഷ്ണ.

തയാറാക്കിയത്- അനിൽ കൃഷ്ണ

English Summary:

Experience the Divine with Sri Rama Sthuti and Ganesha Sthuti on Ramayana Sangeetamritham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com