കർക്കടകത്തെ വരവേൽക്കാം; അപൂർവമായ 'ശീപോതി' അനുഷ്ഠാനങ്ങൾ ഇങ്ങനെ
Mail This Article
×
പഞ്ഞമാസമാണെങ്കിലും കർക്കടകത്തെ ഐശ്വര്യത്തിന്റെ മാസമായാണ് കണക്കാക്കുന്നത് . കർക്കടമാസം ആരംഭിക്കുന്നതിനു മുന്നേ ആചരിക്കേണ്ട ചിട്ടകളെക്കുറിച്ചു വിശദമാക്കുകയാണ് ജ്യോതിഷരത്‌നം Dr. S വിമലമ്മ ടീച്ചർ .
മിഥുനമാസം അവസാനദിവസം വീടും പരിസരവും വൃത്തിയാക്കി ചാണക വെള്ളമോ മഞ്ഞൾ വെള്ളമോ നാൽപ്പാമര വെള്ളമോ തളിച്ച് ശുദ്ധിയാക്കുന്നു. ഉപയോഗ്യശൂന്യമായ വസ്തുക്കൾ വീട്ടിൽ നിന്ന് മാറ്റുക. ശ്രീ ഭഗവതിയെ വരവേൽക്കാനുള്ള സങ്കൽപ്പത്തിൽ അരിപ്പൊടി കലക്കി കൈകൊണ്ടു പ്രധാനവാതിലിലും മറ്റും പതിപ്പിക്കുന്നത് ഉത്തമം. സംക്രമ സമയത്തു ശീപോതിക്കു വയ്ക്കുക എന്നതാണ് പ്രധാന ചടങ്ങ്. അഷ്ടമംഗല്യവും ദശപുഷ്പങ്ങളും എല്ലാം ഒരുക്കി ഭഗവതിയെ നിലവിളക്കു കൊളുത്തി എതിരേൽക്കുന്നു എന്നാണു സങ്കൽപ്പം. കൂടുതൽ അറിയാൻ വിഡിയോ കാണാം.
English Summary:
Celebrate Prosperity with Mithuna Month's Last Day Rituals
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.