ADVERTISEMENT

രാമായണ മാസാചരണത്തിന്റെ ഭാഗമായി ഇന്നു മുതൽ കർക്കടകം 31 രെ എല്ലാദിവസവും രാവിലെ അഞ്ചിന് രാമായണ സംഗീതാമൃതം എന്ന പേരിൽ സംഗീത സംവിധായകൻ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ചിട്ടപ്പെടുത്തിയ അദ്ധ്യാത്മ രാമായണഭാഗങ്ങൾ മനോരമ മ്യൂസിക് റിലീസ് ചെയ്യുന്നു. സുദീപ് കുമാർ, ജി ശ്രീറാം, കല്ലറ ഗോപൻ, രവിശങ്കർ, അനൂപ് ശങ്കർ, കെ കെ നിഷാദ്, അനിൽ കൃഷ്ണ, അഭിരാമി അജയ്, സരിത രാജീവ്, രോഹിത് ആർ സുബ്രഹ്മണ്യൻ, ഡോ. ലക്ഷ്മി മേനോൻ, സജീവ് സി വാര്യർ, സി കൃഷ്ണകുമാർ, കൃഷ്ണമൂർത്തി രാമനാഥ് എന്നിവരോടോപ്പം പെരുമ്പാവൂർ ജി രവീന്ദ്രനാഥും രാമായണ ഭാഗങ്ങൾ ആലപിച്ചിരിക്കുന്നു. 

വെൺമണി കൃഷ്ണൻ നമ്പൂതിരിപ്പാട്, പിന്നണിഗായിക സിതാര കൃഷ്ണകുമാർ എന്നിവരുടെ രാമായണ പാരായണവും സരിത അയ്യരുടെ രാമായണ വിചാരവും ഇതോടൊപ്പം മനോരമ മ്യൂസിക് പുനഃസംപ്രേക്ഷണം ചെയ്യുന്നുണ്ട്. മനോരമ മ്യൂസിക്കിന്റെ ഹിന്ദു ഡിവോഷനൽ (Youtube.com/ManoramaHindu) എന്ന യൂട്യൂബ് ചാനലിലും മനോരമ സോങ്സ് (Facebook.com/ManoramaSongs) എന്ന ഫെയ്സ്ബുക് പേജിലും ഇവ കാണാം.

രാമായണ പാരായണവും രാമായണ വിചാരവും മൊബൈലിൽ കാണുവാൻ ഇവിടെ ക്ലിക് ചെയ്യുക.

English Summary:

Celebrate Ramayana Month with Manorama Music's Special Release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com