രാമായണസംഗീതാമൃതം നാലാം ദിനം - കൗസല്യാ സ്തുതി
Mail This Article
രാമായണം കിളിപ്പാട്ടിലെ ബാലകാണ്ഡത്തിലാണ് പ്രസിദ്ധമായ കൗസല്യാ സ്തുതി. ശ്രീരാമാവതാരവേളയിൽ കൗസല്യാദേവിക്ക്, ശ്രീരാമന്റെ ബാലരൂപത്തിനു പകരം സാക്ഷാൽ ശ്രീനാരായണൻ തന്റെ വിശ്വരൂപമാണ് പ്രദർശിപ്പിക്കുന്നത്. പതിനായിരക്കണക്കിന് സൂര്യന്മാരുടെ ശോഭയോടെ ശംഖചക്രാബ്‌ജഗദാശോഭിതമായ ഭുജങ്ങളും മറ്റു അലങ്കാരങ്ങളും കാട്ടി ഉദിച്ചുയർന്ന ശ്രീരാമനെ കണ്ട മാത്രയിൽത്തന്നെ സാക്ഷാൽ ഭഗവാനാണ് സ്വപുത്രൻ എന്ന് മനസ്സിലാക്കി കൗസല്യാ ദേവി തെരുതെരെ സ്തുതിച്ചു തുടങ്ങുന്നു. സ്തുതിയുടെ സമാപനഭാഗത്ത് കൗസല്യാദേവി ശ്രീരാമനോട് ഇപ്രകാരം വണങ്ങിപ്പറയുന്നു.
''കേവലമലൗകികം, വൈഷ്ണവമായ രൂപം,
ദേവേശാ മറയ്‌ക്കേണം മറ്റുള്ളോർ കാണും മുൻപേ
ലാളനാശ്ലേഷാദ്യനുരൂപമായിരിപ്പോരു
ബാലഭാവത്തേ മമ കാട്ടേണം ദയാനിധേ''
സ്തുതി ആലപിച്ചിരിക്കുന്നത് അഭിരാമി അജയ്.
സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. കീബോഡ് പ്രോഗ്രാമിങ്, ഓർക്കസ്‌ട്രേഷൻ, റെക്കോഡിങ് അനിൽ കൃഷ്ണ.
തയാറാക്കിയത്: അനിൽ കൃഷ്ണ