ADVERTISEMENT

ദുർന്നിമിത്തങ്ങൾ പലതും കണ്ടു ആശങ്കാകുലനായ ദശരഥൻ വസിഷ്ഠ മുനിയോട് കാരണം ആരായുന്നു. യാതൊന്നും ഭയപ്പെടാനില്ലെന്നും നല്ലതേ വന്നുകൂടൂ എന്നും വസിഷ്ഠൻ ആശ്വസിപ്പിക്കവേ രേണുകാ പുത്രനായ ഭാർഗവരാമൻ ക്രുദ്ധനായ്‌ എത്തുന്നു. ദശരഥൻ ഭയവിഹ്വലനായി ഭാർഗവരാമനെ നമസ്കരിച്ചു വന്ദിച്ചു കീർത്തിക്കുന്നുവെങ്കിലും ഭാർഗവരാമൻ രോഷാകുലനായിത്തുടരുന്നു. 

'' ഞാനൊഴിഞ്ഞുണ്ടോ രാമനിത്ത്രിഭുവനത്തിങ്കൽ'' എന്ന് ശ്രീരാമദേവനോട് ആരായുന്നു. ഭാർഗവരാമൻ തുടരുകയാണ്. '' നീ ശൈവചാപം ഖണ്ഡിച്ചതായി ഞാനറിയുന്നു. എന്റെ കയ്യിൽ അതിശക്തമായ വൈഷ്ണവചാപമുണ്ട്. ക്ഷത്രിയകുലജാതനായ നീ ഉടൻ ഈ ചാപം പ്രയോഗിക്കിൽ നിന്നോട് യുദ്ധം ചെയ്യുകയും ചെയ്യും. ഞാൻ ക്ഷത്രിയകുലാന്തകനാണെന്ന് അറിയില്ലേ നിനക്ക് ? ''

കന്ദർപ്പ കളേബരനും കഞ്ജലോചനനുമായ ശ്രീരാമദേവൻ മന്ദഹാസത്തോടെ വില്ല് വാങ്ങി കുലയ്ക്കാനൊരുങ്ങവേ ഈരേഴു ലോകങ്ങളിലും ഒരു തേജസ്സ് നിറഞ്ഞു. ശ്രീരാമദേവൻ തന്റെ ബാണത്തിന് ലക്ഷ്യം കാട്ടിക്കൊടുക്കുവാൻ ഭാർഗവരാമനോട് ആവശ്യപ്പെടുന്നു. ആലാപനം ജി ശ്രീറാം, സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌. കീബോഡ് പ്രോഗ്രാമിങ്, ഓർക്കസ്‌ട്രേഷൻ, റെക്കോഡിങ് അനിൽ കൃഷ്ണ

തയാറാക്കിയത്: അനിൽ കൃഷ്ണ

English Summary:

Unveiling Day 8 of Ramayana Sangeetamritham: A Melodic Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com