രാമായണസംഗീതാമൃതം പതിനാലാം ദിനം - രാമസീതാ രഹസ്യം
Mail This Article
ജ്വേഷ്ഠനെ ഈശ്വരതുല്യനായിക്കാണുന്ന ലക്ഷ്മണൻ സുമിത്രയുടെ ഉപദേശങ്ങളും ഏറ്റുവാങ്ങി അമ്മ സുമിത്രയെ കൗസല്യാ സവിധം ഏൽപ്പിച്ചു. കാനനവാസത്തിനായി ശ്രീരാമദേവൻ ഒരുങ്ങുകയാണ്. ഒപ്പം വൈദേഹിയും ലക്ഷ്മണനും. ശ്രീരാമദേവൻ ജാനകിയോടും അനുജനോടുമൊപ്പം ദശരഥനോട് യാത്ര ചൊല്ലുവാൻ പോകുന്നു. നഗരവാസികൾ ഖേദം നിമിത്തം പരസ്‌പരം പറയുന്നു. ''കഷ്ടം ആഹന്ത കഷ്ടം!! കഷ്ടമെന്തിങ്ങനെ വന്നിതു ദൈവമേ'' ഈ വേളയിൽ വാമദേവൻ പൗരജനത്തോട് പറയുന്നു. ''രാമനെക്കുറിച്ചു ചിന്തിച്ചു ആരും ദുഖിക്കേണ്ടതില്ല.
രാമൻ സാക്ഷാൽ മഹാവിഷ്ണു തന്നെയാണ്. ലക്ഷ്മണൻ ആയി നമ്മുടെ മുന്നിലുള്ളത് അനന്തനും സീതയായ് വന്നത് സാക്ഷാൽ ലക്ഷ്മീദേവിയുമാണ്. ഇവരുടെ വനവാസത്തിനു കാരണം മന്ഥരയും കൈകേയിയും ദശരഥനുമല്ല. സാക്ഷാൽ വിഷ്ണുഭഗവാന്റെ ഇച്ഛയാണിക്കാണുന്നതെല്ലാം'' ഇങ്ങനെ വാമദേവൻ ഉപദേശിച്ച നേരം നഗരവാസികൾ താപമെല്ലാം തീർന്ന് സന്തുഷ്ടരാകുന്നു.
സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. ആലാപനം രവിശങ്കർ. കീബോഡ് പ്രോഗ്രാമിങ്, ഓർക്കസ്‌ട്രേഷൻ, റിക്കോഡിങ് അനിൽ കൃഷ്ണ.
തയാറാക്കിയത്: അനിൽ കൃഷ്ണ