രാമായണസംഗീതാമൃതം പതിനഞ്ചാം ദിനം – വാല്മീക്യാശ്രമപ്രവേശം
Mail This Article
ശ്രീരാമദേവൻ കാനനവാസകാലത്ത് ഭരദ്വാജ ആശ്രമവും സന്ദർശിച്ചു ചിത്രകൂടത്തിലെത്തി. മഹാമുനി വാൽമീകിയുടെ ആശ്രമം സന്ദർശിച്ചു മുനിയെ വണങ്ങി നമസ്കരിച്ചു. ഇങ്ങനെ ദിവ്യന്മാർ വസിക്കുന്ന മംഗളകരമായ ഈ ദിക്കിൽ കുറച്ചുകാലം സുഖേന വസിക്കണമെന്ന് മനസ്സിൽ വളരെയധികം ആശയുണ്ടെന്ന് ശ്രീരാമദേവൻ വാല്മീകിയോട് അരുളിച്ചെയ്യുന്നു. ''സർവലോകങ്ങളും നിന്നിൽ വസിക്കുന്നു സർവ ലോകേഷു നീയും വസിക്കുന്നു.
ശാന്തരായി നിന്നെ ഭജിക്കുന്നവരുടെ സ്വാന്തം അഥവാ മനസ്സ് അഥവാ ഹൃദയം നിനക്ക് സുഖവാസമന്ദിരമാണല്ലോ'' മന്ദസ്മിതത്തോടെ വാല്മീകി മഹർഷി ശ്രീരാമദേവനോട് പറയുന്ന അയോധ്യാ കാണ്ഡത്തിലെ ഈ ഭാഗമാണ് രാമായണസംഗീതാമൃതത്തിലെ ഇന്നത്തെ ഗീതം. സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. ആലാപനം രോഹിത് ആർ സുബ്രഹ്മണ്യൻ. കീബോഡ് പ്രോഗ്രാമിങ് ഓർക്കസ്‌ട്രേഷൻ റിക്കോഡിങ് അനിൽ കൃഷ്ണ.
തയാറാക്കിയത്: അനിൽ കൃഷ്ണ