രാമായണസംഗീതാമൃതം ഇരുപതാം ദിനം - ശബര്യാശ്രമപ്രവേശം
Mail This Article
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ആരണ്യകാണ്ഡത്തിൽ കബന്ധന് മോക്ഷവും നൽകി ശ്രീരാമദേവൻ ലക്ഷ്മണനോടൊത്ത് ശബര്യാശ്രമത്തിൽ എത്തിച്ചേരുന്നു. ശബരി ശ്രീരാമദേവനെക്കണ്ട മാത്രയിൽ എഴുന്നേറ്റു നമസ്കരിക്കുന്നു. സന്തോഷപൂർണ്ണാശ്രുനേത്രങ്ങളോടെ ആനന്ദാതിരേകയായ് ശ്രീരാമദേവനെ പൂജിച്ചു പാദ തീർത്ഥാഭിഷേകവും ചെയ്തു ശബരി ഫലമൂലാദികൾ ഭക്ഷിക്കുവാൻ നൽകുന്നു. ശബരി തൊഴുകൈകളോടെ പറയുന്നു . ''ധന്യയായ് വന്നേൻ അഹം ഇന്നു പുണ്യാതിരേകാൽ. എന്നുടെ ഗുരുഭൂതന്മാരായ മുനിജനം നിന്നെയും പൂജിച്ചനേകായിരത്താണ്ടു വാണാർ''
ശ്രീരാമദേവൻ ചിത്രകൂടത്തിൽ എത്തിയിട്ടുണ്ടെന്നും ഉടൻ തന്നെ ശബര്യാശ്രമത്തിൽ എത്തുമെന്നും ഗുരുഭൂതന്മാർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ശബരി രാമദേവനെ അറിയിക്കുന്നു. രാമദേവനെ കണ്ടിട്ടു ദേഹത്യാഗം ചെയ്തുകൊള്ളുവാൻ ഗുരുഭൂതർ അറിയിച്ചിട്ടുണ്ടെന്നും ശബരി പറഞ്ഞുകൊണ്ട് ശ്രീരാമദേവനെ സ്‌തുതിക്കുന്നു. സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. ആലാപനം സരിതാ രാജീവ്. കീബോഡ് പ്രോഗ്രാമിങ് ഓർക്കസ്‌ട്രേഷൻ റിക്കോഡിങ് അനിൽ കൃഷ്ണ.
തയാറാക്കിയത്: അനിൽ കൃഷ്ണ