രാമായണസംഗീതാമൃതം ഇരുപത്തിയൊന്നാം ദിനം - ബാലിവധം
Mail This Article
ശ്രീരാമദേവന്റെ പ്രേരണയാൽ സുഗ്രീവൻ ഒരിക്കൽക്കൂടി ബാലിയെ യുദ്ധത്തിനായി വിളിക്കുന്നു. ബാലി യുദ്ധത്തിനായി തയാറെടുത്തു പുറപ്പെടാൻ ഒരുങ്ങുന്നു. പക്ഷെ താര അശ്രുനേത്രയായ് ബാലിയെ പോരിന് പോകുന്നതിൽ നിന്നും തടയുന്നു. യുദ്ധത്തിൽ പരാജയപ്പെട്ടു പിന്തിരിഞ്ഞോടിയ സുഗ്രീവൻ വീണ്ടും പോരിനു വിളിക്കുന്നുവെങ്കിൽ പരാക്രമശാലിയായ ഒരുവന്റെ സഹായവും പിന്തുണയും സുഗ്രീവനുണ്ടെന്നത് നിശ്ചയമാണെന്ന് താര പറയുന്നു. പക്ഷേ ബാലി പിൻവാങ്ങുന്നില്ല. ശത്രുവായുള്ളവൻ വീട്ടിൽ വന്ന് പോരിനു വിളിക്കുമ്പോൾ ശൂരനായുള്ള പുരുഷന് വാതിലുമടച്ചു ഭീരുവായിരിക്കാനാകില്ല എന്നും ബാലി മറുപടി നൽകുന്നു.
ശ്രീരാമനും ലക്ഷ്മണനും സുഗ്രീവസഹായത്തിനായി ഉണ്ടെന്ന് താര ഉറപ്പിച്ചു പറയുന്നു. ബാലി അപ്പോഴും യുക്തമായ മറുപടി നൽകുന്നു. ബാലി വിശ്വസിക്കുന്നത് ശ്രീരാമലക്ഷ്മണന്മാർ വന്നുവെങ്കിൽ അവർ തീർച്ചയായും തന്റെ പക്ഷം ചേരുമെന്നാണ്.
''രാമനെ സ്നേഹം എന്നോളമില്ലാർക്കുമേ രാമനാകുന്നതു
സാക്ഷാൽ മഹാവിഷ്‌ണു പക്ഷഭേദം ഭഗവാനില്ല നിർണയം''
ഇങ്ങനെ താരയ്ക്ക് മറുപടിയും നൽകി ബാലി പുറപ്പെടുന്നു.
പല്ലു കടിച്ച് അലറിക്കൊണ്ട് ബാലിയും മുഷ്ടി ചുരുട്ടിപ്പിടിച്ചു സുഗ്രീവനും യുദ്ധം തുടങ്ങുന്നു. കാൽകൈകൾ പരസ്പരം കെട്ടിയും താഡനം ചെയ്തും പരസ്പരം തല കൊണ്ടിടിച്ചും കടിച്ചും നഖം കൊണ്ട് മാന്തിയും വീണും വീണ്ടും എഴുന്നേറ്റും ചാടിപ്പതിച്ചും കൂടെക്കുതിച്ചും അടുത്തും തടുത്തും ഓടിയൊഴിഞ്ഞും വിയർത്തും യുദ്ധം തുടരുന്നു. സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. ആലാപനം, കീബോഡ് പ്രോഗ്രാമിങ്, ഓർക്കസ്‌ട്രേഷൻ, റിക്കോഡിങ് അനിൽ കൃഷ്‌ണ.
തയാറാക്കിയത്: അനിൽ കൃഷ്ണ