രാമായണസംഗീതാമൃതം ഇരുപത്തിരണ്ടാം ദിനം – താരോപദേശം
Mail This Article
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ കിഷ്കിന്ധാകാണ്ഡത്തിലെ താരോപദേശം സുപ്രധാനമായ തത്വജ്ഞാന ചിന്തകൾ മനസിലാക്കിത്തരുന്ന ഭാഗമാണ്. രാമദേവൻ ബാലിയെ തലോടിക്കൊണ്ട് ബാലിയുടെ ശരീരത്തിൽ നിന്ന് അമ്പ് പറിച്ചെടുത്തു ബാലി മരണം പൂകി. ഈ വാർത്ത ബാലിയുടെ സൈന്യം താരയെ അറിയിക്കുന്നു. ശത്രുക്കൾ ഉള്ളിലെത്താതിരിക്കാൻ എല്ലാ ഗോപുരവാതിലുകളും അടയ്ക്കുവാൻ താരയോട് ആവശ്യപ്പെടുന്നു. പുത്രനെ രാജാവായി വാഴിക്കുവാനും അവർ ആവശ്യപ്പെടുന്നു.
ദുഖാർത്തയായ താര കണ്ണുനീരും വാർത്ത് ഗദ്ഗദകണ്ഠയായ് ''എന്തിനെനിക്കിനി പുത്രനും രാജ്യവും എന്തിനു ഭൂതലവാസവും മേ വൃഥാ?'' എന്ന് കേഴുന്നു. ബാലിയുടെ മൃതദേഹം കണ്ട് വിവശയായ് രാമപാദത്തിൽ വീണു കേഴുന്നു. ''ബാണം എയ്ത് എന്നെയും കൊന്നുകളയു എന്നെ ബാലിയോടൊപ്പം അയച്ചാൽ കന്യകാദാനഫലം ആര്യനായ അങ്ങേയ്ക്ക് ലഭിക്കും'' ഇങ്ങനെ പറഞ്ഞു കരയുന്ന താരയെ സമീപിച്ചുകൊണ്ട് കരുണയോടെ ശ്രീരാമദേവൻ തത്വജ്ഞാന ഉപദേശം നൽകുന്നു. സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. ആലാപനം കെ കെ നിഷാദ്, കീബോഡ് പ്രോഗ്രാമിങ്, ഓർക്കസ്‌ട്രേഷൻ, റിക്കോഡിങ് അനിൽ കൃഷ്‌ണ.
തയാറാക്കിയത്: അനിൽ കൃഷ്ണ