രാമായണസംഗീതാമൃതം ഇരുപത്തിമൂന്നാം ദിനം - സ്വയംപ്രഭാ സ്തുതി

Mail This Article
സീതാന്വേഷണം ദ്രുതഗതിയിലാണ്. നീലൻ, ഗജൻഗവയൻ, ഗവാക്ഷൻ, മൈന്ദൻ, വിവിദൻ തുടങ്ങിയ വാനരശ്രേഷ്ഠർ സുഗ്രീവനോടൊത്ത് ശ്രീരാമദേവന് വേണ്ടി നാലുദിക്കിലും സീതാന്വേഷണം നടത്തവേ ദാഹം കൊണ്ട് പരവശരായിത്തീരുന്നു. ഘോരാന്ധകാരത്തിൽ വാനരർ ശങ്കയോടെ നിൽക്കുന്നുവെങ്കിലും മാരുതിയുടെ പ്രേരണയാൽ എല്ലാവരും കൈകോർത്തു നടക്കവേ ഒരു വിശിഷ്ടമായ സ്ഥലം കണ്ടെത്തുന്നു. അവിടെ സ്വയംപ്രഭ എന്ന യോഗിനിയെ കാണുന്നു.
സ്വയംപ്രഭ വാനരവീരന്മാരോടൊത്ത് ശ്രീരാമദേവ ദർശനത്തിനായി പോകുന്നു. ശ്രീരാമദേവ ദർശനവേളയിൽ സ്വയംപ്രഭ ഭഗവാനെ പ്രദക്ഷിണം ചെയ്തു സഗദ്ഗദം രോമാഞ്ചമണിഞ്ഞു സ്തുതിച്ചു തുടങ്ങുന്നു. സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. ആലാപനം ഡോക്ടർ ലക്ഷ്‌മി മേനോൻ രഞ്ജിനി സുധീരൻ. കീബോഡ് പ്രോഗ്രാമിങ് ഓർക്കസ്‌ട്രേഷൻ റിക്കോഡിങ് അനിൽ കൃഷ്‌ണ.
തയാറാക്കിയത്: അനിൽ കൃഷ്ണ