രാമായണസംഗീതാമൃതം ഇരുപത്തിയാറാം ദിനം - നാരദ സ്തുതി 1

Mail This Article
ഘോരയുദ്ധത്തിനൊടുവിൽ ശ്രീരാമദേവൻ കുംഭകർണനെ വധിക്കുന്നു. ദേവന്മാരും മഹർഷികളും ഗന്ധർവന്മാരും കിന്നര ചാരണ കിംപുരുഷന്മാരും അപ്സരസ്സുകളും ഒക്കെ പുഷ്‌പവർഷം ചെയ്തു ഭക്തിപൂർവം ഭഗവാനെ പുകഴ്ത്തുന്നു. ദേവമുനീശ്വരനായ നാരദ മഹർഷിയും എത്തിച്ചേരുന്നു. ശ്യാമള കോമള ബാണ ധനുർധരനായ ശ്രീരാമദേവനെ നാരദ മഹർഷി സ്തുതിക്കുന്നു.
'' അല്ലയോ സീതാപതേ രാമാ രാജേന്ദ്രാ രാഘവാ, ശ്രീപുരുഷോത്തമനായ ദേവദേവേശനായ ജഗന്നാഥനായ അങ്ങയെ നമിക്കുന്നു ഞാൻ. ഹേ ശ്രീധരാ ശ്രീനിധിയായ നാരായണനായ നിരാധാരനായ വിശ്വമൂർത്തിയെ നമിക്കുന്നു ഞാൻ'' ഇങ്ങനെ നാരദ സ്തുതി തുടരുന്നു. സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. ആലാപനം, കീബോഡ് പ്രോഗ്രാമിങ് ഓർക്കസ്‌ട്രേഷൻ, റിക്കോഡിങ് അനിൽ കൃഷ്‌ണ.
തയാറാക്കിയത്: അനിൽ കൃഷ്ണ