ADVERTISEMENT

 

രേവതി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2020ല്‍ ആരോഗ്യകാര്യങ്ങളിൽ അനുകൂലമായ സാഹചര്യം കാണുന്നു. നിർത്തിവച്ച ചില കർമ പദ്ധതികൾ ആരംഭിക്കുവാനും യാത്രകൾ കൂടുതലുള്ളതും ചുമതലകൾ വർധിക്കുന്നതുമായ ജോലികൾ ഏറ്റെടുക്കേണ്ടതുമായ സാഹചര്യം കാണുന്നു. കർമമേഖലകളോട് ബന്ധപ്പെട്ട് വിദേശയാത്ര വേണ്ടിവരുമെങ്കിലും ഒഴിവാക്കേണ്ടതായ സാഹചര്യം കാണുന്നു. വ്യവസായിക മേഖലകളിൽ നിന്ന് പിന്മാറി വ്യാപാരമേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.   സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറുന്നതാണ് നല്ലത്. സമയബന്ധിതമായുള്ള പ്രവർത്തനമണ്ഡലങ്ങൾ ഏർപ്പെടുന്നതായിരിക്കും നല്ലത്.

 

നിശ്ചിത ശമ്പളവും പ്രവർത്തന മണ്ഡലങ്ങളുടെ ലാഭവിഹിതവും കണക്കാക്കിക്കൊണ്ടുള്ള ജോലിയായിരിക്കും നല്ലത്. സാമ്പത്തിക കാര്യങ്ങളിൽ വരവും ചെലവും തുല്യമായിരിക്കും. വിദ്യാർഥികൾക്ക് ഈ വരുന്ന മാസം മുതൽ ഉപരിപഠനത്തിനുള്ള സാധ്യത കാണുന്നു. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യം അനുകൂലമായിത്തീരും. സെപ്റ്റംബർ മാസം വരെ മാതാവിന് അസുഖം കാണുന്നു. അതിനാൽ വിദേശത്തു ജോലിയുള്ളവർക്ക് ജന്മനാട്ടിൽ വരേണ്ടതായി കാണുന്നു. സഹോദരങ്ങളിൽ നിന്നോ ബന്ധുജനങ്ങളിൽ നിന്നോ ഉള്ള അപ്രീതിവചനങ്ങൾ വന്നു ചേരാനിടയുണ്ടെങ്കിലും പ്രതികരിക്കാതിരിക്കുന്നതായിരിക്കും നല്ലത്. പരീക്ഷണ നിരീക്ഷണങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും.

 

വാഹനം മാറ്റിവാങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കും. പണിചെയ്തു വരുന്ന ഗൃഹം വാങ്ങുന്നതിനുള്ള കരാറെഴുതും. വ്യത്യസ്തവും വിവിധങ്ങളുമായ കർമമണ്ഡലങ്ങളിൽ ഏർപ്പെടുന്നത് നന്നായിരിക്കും. വിവാഹത്തിനുള്ള യോഗം കാണുന്നു. ഗർഭിണികൾക്ക് അവധിയെടുത്ത് വിശ്രമജീവിതത്തിനുള്ള സാഹചര്യങ്ങൾ സെപ്റ്റംബർ മാസത്തിനുശേഷം കാണുന്നു. അസുഖങ്ങളുണ്ടെന്ന അനാവശ്യ ചിന്ത ഒഴിവാക്കി ഭക്ഷണക്രമീകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രകൃതിജീവനഔഷധ രീതികൾ അവലംബിക്കുന്നതും വ്യായാമ മുറകൾ പ്രാധാന്യം നൽകുന്നതും ജീവിത രീതിയിൽ ഉൾപ്പെടുത്തുന്നതും അസ്വാസ്ഥ്യങ്ങളെ കുറയ്ക്കുകയും മനസ്സിന് ആശ്വാസം ലഭിക്കുകയും ചെയ്യും.

പുണ്യതീർഥ ഉല്ലാസയാത്രകൾക്ക് അവസരം കാണുന്നു. സഹപ്രവർത്തകരുടെ സഹായസഹകരണത്താൽ ബൃഹത് പദ്ധതികൾ വിഭാവനം ചെയ്യും. 2020 മാർച്ച് മുതൽ ജൂൺമാസത്തിനുള്ളിലോ 2021മാർച്ചിൽ പൂർത്തീകരിക്കുന്നതോ ആയ ബൃഹത് പദ്ധതികൾ ഏറ്റെടുക്കും. തൊഴിൽ മേഖലകൾക്ക് തടസ്സങ്ങളുണ്ടാകുമെന്ന അനാവശ്യ തോന്നലുകളുണ്ടാകുമെങ്കിലും ഈശ്വരപ്രാർഥനകളോടെയും ധാരാളം പ്രയത്നിക്കുന്നതിലൂടെയും അനുഭവജ്ഞാനമുളളവരുടെ നിർദേശങ്ങൾ സ്വീകരിക്കുന്നതിലൂടെയും തൊഴിൽപരമായുള്ള എല്ലാ അനിഷ്ടങ്ങളെയും അതിജീവിക്കുന്നതിന് 2020 രേവതി നക്ഷത്രക്കാർക്ക് യോഗം കാണുന്നു.

 

വിദേശത്ത് സ്ഥിരതാമസത്തിന് അനുമതി ലഭിക്കാത്തതിനാൽ കുടുംബാംഗങ്ങളെ ജന്മനാട്ടിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടതായ സാഹചര്യം കാണുന്നു. വസ്തു നിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളിൽ വിജയിക്കും. അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. ചെലവിനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണം.സാമ്പത്തികമായിട്ട് കടം വാങ്ങേണ്ട അവസ്ഥ ഉണ്ടാകുമെങ്കിലും ഈ സാഹചര്യങ്ങളെയെല്ലാം അതിജീവിക്കുവാനുള്ള സാധ്യതകൂടി രേവതിനക്ഷത്രക്കാർക്ക് ഈ 2020ൽ സാധ്യത കാണുന്നു.     

English Summary:  Revathi Birth Star / Yearly Prediction 2020 by Kanippayyur 

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com