വിജയത്തേരോട്ടം, 5 രാശിക്കാർക്ക് മാറ്റങ്ങളുടെ വാരം; സമ്പൂർണ സൂര്യരാശിഫലം

Mail This Article
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ഗുണദോഷ സമ്മിശ്രമായ വാരമാണിത്. ബിസിനസിൽ അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. സഹോദര സഹായം ലഭിക്കും. കാത്തിരുന്ന സന്തോഷ വാർത്ത എത്തി ചേരും. ചിട്ടി മുതലായ സമ്പാദ്യ പദ്ധതിയിൽ നിന്നും പണം കൈവശം വന്നു ചേരും. പുണ്യകർമങ്ങൾ അനുഷ്ഠിക്കാൻ സാധിക്കും. ചില ഭാഗ്യ അനുഭവങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്തും നേട്ടങ്ങൾ പ്രതീക്ഷിക്കാം.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): ആഴ്ചയുടെ ആരംഭത്തിൽ പല കാര്യങ്ങൾക്കും തടസ്സങ്ങൾ നേരിടാൻ ഇടയുണ്ട്. എന്നാൽ പിന്നീട് കാര്യങ്ങൾ അനുകൂലമായി മാറുന്നതാണ്. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. മറ്റുള്ളവരുടെ തർക്കങ്ങളിലും കലഹങ്ങളിലും ആവശ്യമില്ലാതെ ഇടപെടാതിരിക്കാൻ ശ്രദ്ധിക്കുക. അനാവശ്യ ചിന്തകളും മന:ക്ലേശങ്ങളും അലട്ടും. ജോലി മാറാൻ ശ്രമിക്കുന്നവർക്ക് അതിനും ഇടയാകും.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും. പൂർവിക സ്വത്ത് കൈവശം വന്നുചേരും. നേരത്തെ തീരുമാനിച്ച യാത്ര മാറ്റി വയ്ക്കേണ്ടി വരാം. ബന്ധുക്കളെ സന്ദർശിക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാവും. പ്രണയിതാക്കളുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും. സുഹൃത്തിന്റെ സഹായം കൊണ്ട് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. വരാന്ത്യം കൂടുതൽ ഗുണകരമായി മാറും.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): പുതിയ ജോലി ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. ദമ്പതികൾ തമ്മിൽ ചില അഭിപ്രായഭിന്നതകൾ ഉണ്ടാകാനിടയുണ്ട്. ജലദോഷം, പനി, ചുമ മുതലായ ചെറിയ ചെറിയ അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. നല്ലതും ചീത്തയുമായ സമ്മിശ്രഫലങ്ങൾ പ്രതീക്ഷിക്കാവുന്ന വാരമാണിത്. ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമായി നടത്താൻ കഴിയും.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): പൊതുവേ ഉത്സാഹം തോന്നും. വിദേശത്തുനിന്ന് ഒരു സമ്മാനം എത്തിച്ചേരും. വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കും. മകന്റെ നേട്ടങ്ങളിൽ അഭിമാനിക്കാൻ സാധിക്കും. നഷ്ടപ്പെട്ടു എന്ന് കരുതിയ ഒരു രേഖ തിരിച്ചുകിട്ടും. ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും. പുതിയ ചുമതലകൾ ഏറ്റെടുക്കാൻ സാധിക്കും. അകലെയുള്ള ബന്ധുക്കളുമായി കണ്ടുമുട്ടും.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): പണം മുടക്കി ചെയ്യുന്ന കാര്യങ്ങൾ ലാഭകരമാകും. പൊതുവേ ഈശ്വരാധീനം ഉള്ള കാലമാണ്. ഒരുപാട് കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. തൊഴിൽരംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുമായി ഒത്തുകൂടാനുള്ള അവസരം ഉണ്ടാകും. വരാന്ത്യം കാര്യങ്ങൾ മന്ദഗതിയിൽ ആവാൻ ഇടയുണ്ട്. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): പ്രവർത്തനരംഗത്ത് ഗുണകരമായ വളർച്ച ഉണ്ടാവും. ആരോഗ്യം തൃപ്തികരമാണ്. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ബിസിനസ് യാത്രകൾ കൊണ്ട് നേട്ടം പ്രതീക്ഷിക്കാം. എതിരാളികളിൽ നിന്ന് പോലും ചില നേട്ടങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. പല വഴികളിലൂടെ പണം കൈവശം വന്നു ചേരും. ഭാഗ്യം അനുകൂലമായി നിൽക്കുന്നതായി അനുഭവപ്പെടും. ആഡംബര വസ്തുക്കൾ സമ്മാനം ആയി ലഭിക്കും.
വൃശ്ചികം രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): മംഗളകർമം നടക്കാൻ യോഗം കാണുന്നു. ഭാഗ്യം കൊണ്ട് മാത്രം ചില നേട്ടങ്ങൾ ഉണ്ടാകും. കലഹിച്ചു പിരിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കും. സാമ്പത്തിക പുരോഗതി നേടും. നിർത്തിവച്ചിരുന്ന പഠനം പുനരാരംഭിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. അന്യനാട്ടിൽ കഴിയുന്ന വർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങി വരാൻ കഴിയും. മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർ നേട്ടങ്ങൾ ഉണ്ടാക്കും.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): അവിവാഹിതരുടെ വിവാഹം ബന്ധുക്കളുടെ ആശിർവാദത്തോടെ നടക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഉല്ലാസയാത്രയ്ക്കും സാധ്യതയുണ്ട്. വിവാഹം തുടങ്ങിയ മംഗളകർമങ്ങളിൽ പങ്കെടുക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. ബന്ധുക്കളുടെ സഹായം ലഭിക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും ഗുണകരമായ വാരമാണ്.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ഈശ്വരാധീനം ഉള്ള സമയമാണ്. കുടുംബ ജീവിതം സമാധാനപരമാകും. ചിലർക്ക് സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. ബന്ധുക്കളുടെ സഹായം ലഭിക്കും. പങ്കുകച്ചവടത്തിൽ നേട്ടമുണ്ടാകും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ കഴിയും. വരുമാനം വർധിക്കും. പങ്കാളിയുമൊത്തുള്ള ഒരു യാത്രയ്ക്ക് സാധ്യതയുണ്ട്. അടുത്ത ഒരു സുഹൃത്തിനെ സാമ്പത്തികമായി സഹായിക്കേണ്ടി വരാം.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): എല്ലാ കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ മുന്നോട്ട് പോകും. ആരോപണങ്ങൾ കേൾക്കാനും സാധ്യതയുണ്ട്. പ്രാർഥനകളും മറ്റും മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നിനച്ചരിക്കാത്ത നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും. അടുത്ത ഒരു ബന്ധുവുമായി കലഹിക്കാൻ ഇടയുണ്ട്. പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക. വരുമാനം മെച്ചപ്പെടും. കാർഷിക രംഗത്ത് നേട്ടങ്ങൾ കൈവരിക്കാൻ കഴിയും.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പുതിയ തൊഴിൽ അന്വേഷിക്കുന്നവർക്ക് അത് നേടാനാകും. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ലഭിക്കാൻ ഇടയുണ്ട്. പൂർവിക സ്വത്ത് സംബന്ധമായ തീരുമാനങ്ങൾ നീണ്ടുപോകും. പങ്കാളിയുമായുള്ള തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ കഴിയും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. അസുഖങ്ങൾ പൂർണമായി വിട്ടുമാറും. വരന്ത്യത്തിൽ ചെലവുകൾ അധികമാകും.