ADVERTISEMENT

നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് LSS പരീക്ഷയെഴുതാം. USS പരീക്ഷ ഏഴാം ക്ലാസുകാർക്കുള്ളതാണ്. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്കൂളിലും അംഗീകാരമുള്ള അൺഎയ്ഡഡ് വില്യാലയങ്ങളിലും പഠിക്കുന്നവർക്ക് പരീക്ഷയിൽ പങ്കെടുക്കാം.
നാലാം ക്ലാസ് രണ്ടാം ടേം പരീക്ഷയിൽ മലയാളം, ഇംഗ്ലിഷ്, ഗണിത, പരിസരപഠനം എന്നീ വിഷയങ്ങൾക്ക് എ ഗ്രേഡ് നേടിയവർ പരീക്ഷയെഴുതുാൻ അർഹരാണ്. ഏതെങ്കിലും ഒരു വിഷയത്തിൽ ബി ഗ്രേഡ് നേടിയ കുട്ടികൾ ഉപജില്ല കലാ – കായിക – പ്രവൃത്തിപരിചയ– ഗണിതശാസ്ത്ര– സോഷ്യൽ സയൻസ് മേളകളിൽ ഏതെങ്കിലും ഇനത്തിൽ എ ഗ്രേഡോ ഒന്നാം സ്ഥാനമോ നേടിയിട്ടുണ്ടെങ്കിൽ അവർക്കും പരീക്ഷയെഴുതാം.

മുഴുവൻ പാഠവും പഠിക്കണം
നാലാം ക്ലാസിലെയും ഏഴാം ക്ലാസിലെയും മുഴുവൻ പാഠഭാഗങ്ങളും പരീക്ഷയ്ക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. LSS/ USS പരീക്ഷകളിൽ പങ്കെടുക്കാൻ ഫീസ് വേണ്ട.
റജിസ്ട്രേഷൻ  
15 വരെ
അർഹരായ വിദ്യാർഥികളുടെ പേരുവിവരങ്ങൾ ജനുവരി 15നുള്ളിൽ ഓൺലൈനായി റജിസ്റ്റർ ചെയ്യണം. കുട്ടി പഠിക്കുന്ന വിദ്യാലയത്തിലെ പ്രധാനാധ്യാപകരാണ് പരീക്ഷാഭവന്റെ വെബ്സൈറ്റിൽ റജിസ്ട്രേഷൻ നടത്തേണ്ടത്.  LSS/ USS പരീക്ഷയിൽ പങ്കെടുക്കാൻ അർഹരായ വിദ്യാർഥികളുടെ രക്ഷാകർത്താക്കൾ ക്ലാസ് ടീച്ചറുമായി ബന്ധപ്പെട്ട് അവസരം ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം. ഫെബ്രുവരി 27നാണ് പരീക്ഷ.

സ്കോളർഷിപ് നേടാം
ഒരു വിദ്യാർഥി തന്റെ വ്യക്തിജീവിതത്തിൽ ആദ്യമായി അഭിമൂഖീകരിക്കുന്ന പൊതുപരീക്ഷകളാണ് LSSഉം USSഉം. ഭാവിജീവിതത്തിൽ കുട്ടി എഴുതാനിരിക്കുന്ന മത്സരപരീക്ഷകളെ  ആത്മവിശ്വാസത്തോടെ നേരിടാനുള്ള ആദ്യ ചുവടുവയ്പ് കൂടിയാണിത്. സ്കോളർഷിപ് തുകയുടെ വലുപ്പത്തിലുപരി പരീക്ഷാവിജയികൾക്ക് വിദ്യാലയത്തിലും കൂട്ടുകാർക്കിടയിലും സമൂഹത്തിലും ലഭിക്കുന്ന അംഗീകാരം വളരെ വലുതാണ്.
പരീക്ഷകളുടെ സിലബസ്, പരീക്ഷാരീതി, ചോദ്യഘടന, തയാറെടുപ്പിന് സഹായകമായ നിർദേശങ്ങൾ, മാതൃക, ചോദ്യോത്തരങ്ങൾ മുതലായവ അടുത്ത ലക്കം മുതൽ.

യുഎസ്എസ് പരീക്ഷാർഥികളെ തിരഞ്ഞെടുക്കാൻ രണ്ടു 
മാനദണ്ഡങ്ങൾ
∙ രണ്ടാം ടേം പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയവർ.
∙ ഭാഷാ വിഷയങ്ങളിൽ രണ്ടു പേപ്പറുകൾക്ക് എ ഗ്രേഡും ഒന്നിന് ബി ഗ്രേഡും ശാസ്ത്രവിഷയങ്ങൾക്കു രണ്ടെണ്ണത്തിന് എ ഗ്രേഡും ഒന്നിനു ബി ഗ്രേഡും ലഭിച്ചവർക്കും പങ്കെടുക്കാം. എന്നാൽ ഇവർ ഉപജില്ല കലാ – കായിക – പ്രവൃത്തിപരിചയ – ഗണിത – ശാസ്ത്ര – സോഷ്യൽ സയൻസസ് – വിദ്യാരംഗം മേളകളിൽ എ ഗ്രേഡോ ഒന്നാം സ്ഥാനമോ നേടിയവരായിരിക്കണം

English Summary:

Don't Miss Out! LSS/USS Scholarship Exam: Eligibility, Registration & Prep Guide. 55 Days to Success - Preparation Tips & Registration Details

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com