ചക്കിക്കൊത്ത ചങ്കരൻ

Mail This Article
യുഎസ്എസിന് മലയാളം (AT), മലയാളം (BT) എന്നീ വിഭാഗങ്ങളിൽ നിന്നായി 30 ചോദ്യം ഉണ്ടാകും. മലയാളം (AT) യിൽ തന്നിട്ടുള്ള 15 ചോദ്യങ്ങൾക്കും ഉത്തരമെഴുതണം. മലയാളം (BT) യിൽ 15ൽ 10 ചോദ്യങ്ങളുടെ ശരിയുത്തരം മാത്രമേ മൂല്യനിർണയത്തിനു പരിഗണിക്കൂ. മലയാളം (BT) യിലെ 5 ചോദ്യങ്ങൾ കലാ, സാഹിത്യം, ആരോഗ്യ–കായിക വിഷയങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും.
∙ മലയാളം (AT) : പരമാവധി സ്കോർ 15
∙ മലയാളം (BT) : പരമാവധി സ്കോർ 10
ചോദ്യങ്ങൾ
∙ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട കവികൾ, സാഹിത്യകാരന്മാർ, അവരുടെ കൃതികൾ തുടങ്ങിയ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങൾ.|
∙ കലാ സാഹിത്യ രംഗത്തെ സമീപകാല അവാർഡുകളും ബഹുമതികളും.
∙ പാഠഭാഗവുമായി ബന്ധപ്പെട്ട ഭാഷാ പ്രയോഗങ്ങൾ, ശൈലികൾ, പഴഞ്ചൊല്ലുകൾ.
∙ ഭാഷാ വ്യാകരണ സംബന്ധമായവ.
∙ പദശുദ്ധി, വാക്യാഘടനയിലെ പൊരുത്തക്കേട്, സൂചനകളിൽ നിന്ന് വ്യക്തിയെ തിരിച്ചറിയുക, ഒറ്റപ്പദം പറയുക, പിരിച്ചെഴുതുക, വിഗ്രഹാർഥം എഴുതുക തുടങ്ങിയ മാതൃകയിലുള്ള ചോദ്യങ്ങൾ.
∙ കവിത വായിച്ച് ഉത്തരമെഴുതാനുള്ള ചോദ്യങ്ങൾ.
∙പാഠഭാഗങ്ങളിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടവ.
മാതൃഭാഷയിൽ പരീക്ഷാർഥിയുടെ സാമാന്യാവബോധം പരിശോധിക്കുന്നതിനു യോജിച്ച ഉയർന്ന ശേഷിയുള്ള ചോദ്യങ്ങളാണ് പൊതുവെ ഉൾപ്പെടുത്താറുള്ളത്.
മാതൃകാ ചോദ്യങ്ങൾ
1) പി.കെ. പാറക്കടവ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരന്റെ യഥാർഥ പേരെന്ത് ?
A) മുഹമ്മദ് B) അഹമ്മദ്
C) നസീർ C) നാസർ
2) കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകൻ ആര് ?
A) ഗോപീകൃഷ്ണൻ B) അബു അബ്രഹാം
C) സുകുമാർ C) ടോംസ്
3) 2024 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്.
A) അശോകൻ ചരുവിൽ
B) എം.കെ. സാനു
C) ഷാജി എൻ. കരുൺ
D) എൻ.എസ്. മാധവൻ
4) താഴെ കൊടുത്ത പദാവലികളിൽ നിഘണ്ടു ക്രമത്തിൽ ശരിയായി എഴുതിയ കൂട്ടമേത് ?
A) വിത്തം, വിനയം, വിധു, വിമലം, വിനീത.
B) വിത്തം, വിധു, വിനയം, വിനീത, വിമലം.
C) വിത്തം, വിധു വിനീത, വിനയം, വിമലം
D) വിമലം, വിനയം, വിധു, വിനീത, വിത്തം.
5) ലോകത്തെ സംബന്ധിച്ചത് ‘ലൗകികം’ എങ്കിൽ വിസ്മരിക്കേണ്ടത് എന്നർത്ഥമുള്ള പദം ഏത് ?
A) വിസ്മയം B) വിസ്തൃതം
C) വിസ്മൃതം C) വിസ്മിതം
6) എല്ലായ്പോഴും ഇലകൾ നിറഞ്ഞു തിങ്ങിയ വള്ളികളാൽ ചുറ്റി നിൽക്കുന്ന പച്ചക്കുന്ന് കണ്ണുകൾക്ക് കുളിരേകിടുന്നു. താഴെ കൊടുത്തവയിൽ ‘എല്ലായ്പോഴും’ എന്ന അർത്ഥം വരുന്ന പദമേദ് ?
A) സർവദാ B) സർവഥാ
C) സർവധം D) സർവതം
7) സൂചനകളിൽ നിന്ന് സാഹിത്യകാരനെ കണ്ടെത്തുക.
∙ കവി, ഗാന രചയിതാവ്
∙ കലാമണ്ഡലം മുൻ ചെയർമാൻ
∙ ഭൂമിക്കൊരു ചരമഗീതം, ഉജ്ജയിനി തുടങ്ങിയ
കാവ്യങ്ങൾ രചിച്ചു.
∙ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചു.
A) പി. കുഞ്ഞിരാമൻ നായർ
B) അക്കിത്തം
C) ജി. ശങ്കരക്കുറുപ്പ്
D) ഒഎൻവി കുറുപ്പ്
8) മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങൾ
ദൈവങ്ങളെ സൃഷ്ടിച്ചു...
എന്നു തുടങ്ങുന്ന സിനിമാഗാനം ആരുടെ രചനയാണ്?
A) ശ്രീകുമാരൻ തമ്പി B) വയലാർ
C) പി. ഭാസ്കരൻ D) ഒ.എൻ.വി.
9) ‘ചക്കിക്കൊത്ത ചങ്കരൻ’ ഈ ശൈലിക്ക് സമാനമായ പ്രയോഗം ഏത് ?
A) മല്ലനും മാതേവനും
B) അരക്കള്ളൻ മുക്കാക്കള്ളൻ
C) അച്ചിക്ക് ഇഞ്ചിപക്ഷം, നായർക്ക് കൊഞ്ചുപക്ഷം
D) ഇനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്
10) ‘കണ്ടമാനം ചെലവാക്കിക്കളയാം. ഒരു വിലയില്ലായ്മയുണ്ട്, പലർക്കും’ – ഇവിടെ വിലയില്ലാത്തതായി സൂചിപ്പിക്കുന്നത് എന്താണ് ?
A) പണം B) വാക്ക്
C) സമയം C) ജലം
ഉത്തരങ്ങൾ
1) B 2) C 3) D 4) B 5) C
6) A 7) D 8) B 9) D 10) B