ഇന്ത്യയുടെ ശുക്രദൗത്യം ഏതു പേരിൽ അറിയപ്പെടുന്നു ?

Mail This Article
1. തിരുവനന്തപുരത്തു നടന്ന ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാംപ്യന്മാരായ ജില്ല ?
A) കണ്ണൂർ B) കോഴിക്കോട്
C) തൃശൂർ D) പാലക്കാട്
2. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?
A) പഞ്ചാബ് B) രാജസ്ഥാൻ
C) ഉത്തരാഖണ്ഡ് D) ഹിമാചൽപ്രദേശ്
3. ‘തമാശ’ ഇന്ത്യയിലെ ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് ?
A) മഹാരാഷ്ട്ര B) ബീഹാർ
C) ഒഡീഷ D) രാജസ്ഥാൻ
4. പുതിയ 20 രൂപ നോട്ടിൽ ആലേഖനം ചെയ്തിട്ടുള്ള ചിത്രം ?
A) കൊണാർക്കിലെ സൂര്യക്ഷേത്രം B) സാഞ്ചിസ്തൂപം
C) എല്ലോറ ഗുഹകൾ D) റാണി കി വാവ്
5. ‘അപ്പുണ്ണി’ എന്ന കഥാപാത്രം എം.ടി.വാസുദേവൻ നായരുടെ ഏതു നോവലിലേതാണ്?
A) രണ്ടാമൂഴം B) നാലുകെട്ട്
C) കാലം D) മഞ്ഞ്
6. 2024 ജനുവരിയിൽ 100–ാം ചരമവാർഷികം ആചരിച്ച മലയാളത്തിന്റെ മഹാകവി ?
A) കുമാരനാശാൻ B) വള്ളത്തോൾ
C) ഉള്ളൂർ D) കെ.സി.കേശവപിള്ള
7. യുനെസ്കോയുടെ സാഹിത്യനഗര പദവി നേടിയ ആദ്യ ഇന്ത്യൻ നഗരം ?
A) കൊൽക്കത്ത B) കോഴിക്കോട്
C) ബാംഗ്ലൂർ D) തിരുവനന്തപുരം
8. 2024ലെ കേരളജ്യോതി പുരസ്കാരം നേടിയ സാഹിത്യകാരൻ ആര് ?
A) എം.കെ.സാനു B) എൻ.എസ്.മാധവൻ
C) അശോകൻ ചരുവിൽ D) കെ.ജയകുമാർ
9. 2025 ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം?
A) 26 B) 27
C) 28 D) 29
10. ‘ശ്രുതിതരംഗം’ എന്ന പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത്
A) അഗതി സംരക്ഷണത്തിനായി കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് നടപ്പാക്കുന്ന പദ്ധതി.
B) ലഹരി ഉപയോഗം തടയാനുള്ള കേരള പൊലീസിന്റെ പദ്ധതി.
C) 5 വയസുവരെയുള്ള, കേൾവി പരിമിതരായ കുട്ടികൾക്കുള്ള കോക്ലിയർ ഇംപ്ലാന്റേഷൻ പദ്ധതി.
D) പ്രമേഹരോഗികളായ കുട്ടികളുടെ ചികിത്സ ലക്ഷ്യമാക്കി സർക്കാർ നടത്തുന്ന പദ്ധതി.
11. വിശ്വനാഥൻ ആനന്ദിനു ശേഷം 2024ൽ ലോക ചെസ് ചാംപ്യനായ ഇന്ത്യക്കാരൻ?
12. മഹാഭാരതത്തെ ആസ്പദമാക്കി എം.ടി.വാസുദേവൻ നായർ രചിച്ച നോവൽ ?13. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഭാരത സർക്കാർ ഏർപ്പെടുത്തിയ ദാദാസാഹിബ് ഫാൽക്കേ പുരസ്കാരം 2024ൽ ആർക്കാണ് ലഭിച്ചത്?
14. ഇന്ത്യയുടെ ശുക്രദൗത്യം ഏതു പേരിൽ അറിയപ്പെടുന്നു ?
15. ഒരു അധിവർഷത്തിൽ എത്ര ദിവസങ്ങൾ ഉണ്ടാകും ?
16. കേരള സർക്കാരിന്റെ ദിശ ഹെൽപ്‌ലൈൻ നമ്പർ എത്രയാണ് ?
17. ഇന്ത്യൻ ഭരണഘടനയുടെ 75–ാം വാർഷികം ആഘോഷിച്ച ദിവസം ?
18. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പുതിയ പേര് ?
19. റിസർവ് ബാങ്കിന്റെ പുതിയ ഗവർണറായി നിയമിതനായത് ആര് ?
20. 2024ൽ മരണാനന്തര ബഹുമതിയായി ഭാരതരത്നത്തിന് അർഹനായ ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ ശിൽപി ?
ഉത്തരങ്ങൾ
1) C 2) B 3) A 4) C 5) B
6) A 7) B 8) A 9) C 10) C
11) ഗുകേഷ് ദൊമ്മരാജു (ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാംപ്യൻ)
12) രണ്ടാമൂഴം
13) മിഥുൻ ചക്രവർത്തി
14) ശുക്രയാൻ
15) 366
16) 1056
17) 2024 നവംബർ 26
18) ശ്രീ വിജയപുരം
19) സഞ്ജയ് മൽഹോത്ര
20) ഡോ.എം.എസ്.സ്വാമിനാഥൻ