ഗാന്ധിജിയുടെ ആദ്യത്തെ സത്യഗ്രഹ സമരം ?

Mail This Article
1. വസ്തുക്കളുടെ അവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട് മിനിയും കൂട്ടുകാരും ഒരു പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു ഗ്ലാസ് ടംബ്ലറിൽ ഏതാനും ഐസ് കട്ടകളിട്ട് അൽപസമയം കഴിഞ്ഞ് നിരീക്ഷിച്ചപ്പോൾ ടംബ്ലറിനു പുറത്ത് ജലകണികകൾ പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടു. എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിച്ചത്?
b) ജലത്തിന്റെ അവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട കാരണങ്ങൾ ചിത്രീകരിക്കുന്ന ഫ്ലോചാർട്ട് പൂർത്തിയാക്കുക
2. സബർമതി ആശ്രമം ഏത് സംസ്ഥാനത്താണ്.
a) ഗുജറാത്ത് b) രാജസ്ഥാൻ c) പഞ്ചാബ് d) ഹരിയാന
3. താഴെ കൊടുത്തിരിക്കുന്ന ദിനങ്ങളെ കാലത്തിന്റെ മുൻഗണനാക്രമത്തിൽ (ജനുവരി മുതൽ) എഴുതുക. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ശിശുദിനം, ക്വിറ്റ് ഇന്ത്യാ ദിനം, ഭാരതീയ പ്രവാസി ദിനം, ലോക അഹിംസാ ദിനം
4. താഴെ കൊടുത്തിരിക്കുന്നവയിൽ ജൈവമാലിന്യമേത്?
a) പ്ലാസ്റ്റിക് കവറുകൾ b) ഭക്ഷണാവശിഷ്ടങ്ങൾ c) ലോഹക്കഷണങ്ങൾ d) കേടായ കംപ്യൂട്ടറുകൾ
5. താഴെ കൊടുത്തിരിക്കുന്നവയിൽ പക്ഷികളുടെ അനുകൂലനങ്ങളിൽ പെടാത്തത് ഏത്?
a) ഇരകളെ പിടിക്കുന്നതിന് അനുയോജ്യമായ കൂർത്ത നഖങ്ങൾ b) കട്ടിയുള്ളതും ബലമുള്ളതുമായ കൊക്ക് c) സാഹചര്യങ്ങൾക്കനുസരിച്ച് നിറം മാറാനുള്ള കഴിവ് d) തൂവലുകൾകൊണ്ട് ആവരണം ചെയ്ത ശരീരം
6. ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ വായു, ജലം, പ്രകാശം, മണ്ണ് എന്നീ ഘടകങ്ങൾക്ക് പറയുന്ന പേര്.
7. താഴെപ്പറയുന്നവയിൽ ജലത്തിലെ വായു ശ്വസിക്കാൻ കഴിയുന്ന ജീവിയേത്?
a) ആമ b) മുതല c) നീർക്കോലി d) തവള
8. താഴെ പറയുന്നവയിൽ കടൽത്തീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ ശരിയായ കൂട്ടമേത്?
a) ഗോവ, ആന്ധ്രപ്രദേശ്, ബിഹാർ b) മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ c) ഹരിയാന, പശ്ചിമ ബംഗാൾ, തമിഴ്നാട് d) രാജസ്ഥാൻ, കേരളം, കർണാടകം
9. സാമൂഹിക തിന്മകളെ
പരിഹസിച്ചുകൊണ്ടും നർമം കലർത്തിയും ചിട്ടപ്പെടുത്തിയ കേരളീയ കലാരൂപമേത്?
10. താഴെപ്പറയുന്ന പ്രത്യേകതകളുമായി ബന്ധപ്പെട്ട സമരമേത്?
ഗാന്ധിജിയുടെ ആദ്യത്തെ സത്യഗ്രഹ സമരം കർഷക ദുരിതം പരിഹരിച്ചു തോട്ടം ഉടമകൾക്കെതിരെയുള്ള
സമരം
ഉത്തരങ്ങൾ
1. a) അന്തരീക്ഷത്തിലെ ജലബാഷ്പം തണുത്ത് വെള്ളത്തുള്ളികളായി
b) നീരാവി തണുപ്പിക്കുന്നു വെള്ളം തണുപ്പിക്കുന്നു ഐസ് ചൂടാക്കുന്നു വെള്ളം ചൂടാക്കുന്നു
2. A
3. ഭാരതീയ പ്രവാസി ദിനം (ജനുവരി 9)
റിപ്പബ്ലിക് ദിനം (ജനുവരി 26) ക്വിറ്റ് ഇന്ത്യാ ദിനം (ഓഗസ്റ്റ് 9) സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15) ലോക അഹിംസാ ദിനം (ഒക്ടോബർ 2) ശിശുദിനം (നവംബർ 14)
4. B
5. C
6. അജീവിയ ഘടകങ്ങൾ
7. D
8. B
9. ഓട്ടൻതുള്ളൽ
10. ചമ്പാരൻ സമരം