ADVERTISEMENT

ബ്രിട്ടനിലെ ലോകപ്രശസ്തമായ സ്റ്റോൺഹെൻജ് ഘടനയുടെ ഉള്ളിലുള്ള കല്ലുകളിൽ ഏറ്റവും വലുതായ കല്ല് എത്തിച്ചത് വടക്കൻ ഇംഗ്ലണ്ടിൽനിന്നോ അല്ലെങ്കിൽ സ്‌കോട്‌ലൻഡിൽ നിന്നോ ആകാമെന്ന് പഠനം.

പടിഞ്ഞാറൻ വെയിൽസിൽ നിന്നാണ് ഈ കല്ല് എത്തിയതെന്നായിരുന്നു 1923ൽ ബ്രിട്ടിഷ് ജിയോളജിസ്റ്റായ ഹെർബർട് ഹെന്റി തോമസ് പ്രസിദ്ധീകരിച്ച പഠനം. സ്റ്റോൺഹെൻജിന്‌റെ ഉൾവൃത്തങ്ങളിലുള്ള കല്ലുകൾ ബ്ലൂയിഷ് സ്‌റ്റോൺ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇവയ്ക്ക് ഒരു നീലഛവി ഉള്ളതിനാലാണ് ഇത്.

ഇക്കൂട്ടത്തിലാണ് 16 അടി നീളമുള്ള കല്ലും ഉൾപ്പെടുത്തിയത്. സ്റ്റോൺഹെൻജിലെ ഉൾവൃത്തത്തിലെ ഏറ്റവും വലിയ കല്ലായ ഇതിൽ ബേരിയം എന്ന മൂലകത്തിന്റെ അളവ് വളരെക്കൂടുതലാണ്. ബ്രിട്ടനിലെ പ്രശസ്തമായ സ്റ്റോൺഹെൻജിനു ചുറ്റും ആയിരക്കണക്കിന് ദുരൂഹമായ കുഴികൾ ഇടക്കാലത്തു കണ്ടെത്തിയിരുന്നു. പതിനായിരക്കണക്കിനു വർഷം പഴക്കമുള്ള കുഴികളാണ് ഇവ. അക്കാലത്ത് ജീവിച്ചിരുന്ന വേട്ടക്കാർ മൃഗങ്ങളെ വീഴ്ത്താനായി കുഴിച്ച കുഴികളാണിതെന്നാണ് ഗവേഷകർ പറയുന്നത്.

കാലപ്പഴക്കത്താൽ ഭൂമിക്കുള്ളിൽ മറഞ്ഞനിലയിലാണ് ഈ കുഴികളിൽ പലതും. പുറമേ നിന്നു നോക്കിയാൽ കാണാനാകില്ല. 8 അടിയിൽ കൂടുതൽ വ്യാസമുള്ള 415 വലിയ കുഴികളും അതിൽ കുറഞ്ഞ വ്യാസമുള്ള മൂവായിരത്തിലേറെ ചെറിയ കുഴികളും സ്റ്റോൺഹെൻജ് പരിസരത്തു നിന്നു കണ്ടെത്തി. ഇതിലെ ഒരു വലിയ കുഴിയിൽ പതിനായിരം വർഷം പഴക്കമുള്ള കുറേ ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. മാനുകൾ, കാട്ടുപന്നികൾ, വംശനാശം വന്നു ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായ ഓറോക്ക് എന്നയിനം കന്നുകാലികൾ എന്നിവയെ വീഴ്ത്താനായിരുന്നത്രേ ഈ കുഴികൾ കുഴിച്ചിട്ടത്.

ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള ഘടനകളിലൊന്നാണ് സ്റ്റോൺഹെൻജ്. കുറേക്കല്ലുകൾ പ്രത്യേകമായ ഒരു ഘടനയിൽ വച്ചാണ് ഇതുണ്ടാക്കിയത്.സ്റ്റോൺഹെൻജ് എന്താണെന്നും എന്തിനാണെന്നുമുള്ള കാര്യങ്ങളിൽ ഇന്നും ഗവേഷകർക്ക് തീർച്ച വരുത്താനായിട്ടില്ല. ഇതിനു പരിസരത്തു നിന്ന് ഒട്ടേറെ അസ്ഥികൂടങ്ങളും മറ്റും കണ്ടെത്തിയിരുന്നു. അതിനാൽ തന്നെ ഇത് പഴയകാലത്തെ ഒരു ശവപ്പറമ്പാണെന്ന് വാദമുണ്ട്. സ്റ്റോൺഹെൻജിലെ കല്ലുകളിൽ എന്തെങ്കിലും കൊണ്ട് അടിച്ചാൽ വളരെ ഉയർന്ന ശബ്ദത്തിലാകും മുഴക്കം കേൾക്കുക. 

Discover the secrets of stonehenge's mysterious big stone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com