ADVERTISEMENT

തുറവൂർ ∙ എരമല്ലൂർ ജംക്​ഷനു തെക്കുഭാഗത്ത് ജപ്പാൻ ശുദ്ധജല പദ്ധതി പൈപ്പ് പൊട്ടി; 8 പഞ്ചായത്തുകളിൽ 2 ദിവസത്തേക്കു ശുദ്ധജല വിതരണം മുടങ്ങും. ഉയരപ്പാതയുടെ ടോൾ ഗേറ്റിന്റെ നിർമാണ ജോലികളുടെ ഭാഗമായി പൈലിങ് നടക്കുന്നതിനിടെയായിരുന്നു ഇന്നലെ രാവിലെ പൈപ്പ് പൊട്ടിയത്.

ഇതോടെ വൻതോതിൽ ശുദ്ധജലം പാഴായി. ജല അതോറിറ്റി അധികൃതർ പമ്പിങ് നിർത്തിയതോടെയാണ് വെള്ളത്തിന്റെ കുത്തൊഴുക്ക് നിയന്ത്രിക്കാനായത്. മാക്കേക്കടവ് ജപ്പാൻ ശുദ്ധജല ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് എഴുപുന്ന, അരൂർ പഞ്ചായത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന പ്രധാന പൈപ്പാണിത്.

നാളെ രാവിലെ ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. കടുത്ത വേനലിൽ ശുദ്ധജലക്ഷാമം രൂക്ഷമായ സമയത്താണു പൈപ്പ് പൊട്ടിയത്. ഇതോടെ ജനങ്ങൾ കുടിനീരിനായി പരക്കം പായുകയാണ്. പെട്ടെന്ന് പൈപ്പ് പൊട്ടിയതിനാൽ വെള്ളം സംഭരിച്ച വയ്ക്കാനും കഴിഞ്ഞില്ല.ഉയരപ്പാത നിർമാണം തുടങ്ങിയതിന് ശേഷം ഇരുപതിലേറെ തവണയാണ് പൈപ്പുകൾ പൊട്ടുന്നത്. ഉയരപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് പാതയോരത്ത് പൈപ്പുകൾ മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കുന്നതിനായി കോടികളുടെ പദ്ധതി ഉണ്ടെങ്കിലും നടപ്പായിട്ടില്ല.

English Summary:

Clean water project pipeline burst** in Thuravoor, Kerala, affecting eight panchayats. The incident occurred during elevated highway toll gate construction, causing substantial water waste.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com