ഭാഗ്യം; ഫോണിൽ സംസാരിച്ചുകൊണ്ടു നിന്ന പെൺകുട്ടി രണ്ടാം നിലയിൽനിന്ന് വീണത് പടുതയിലേക്ക്
Mail This Article
×
ചെറുതോണി ∙ ഫോണിൽ സംസാരിച്ചുകൊണ്ടു നിന്ന പെൺകുട്ടി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയുടെ രണ്ടാംനിലയിൽ നിന്നു വീണു. പഴയ ആശുപത്രിക്കെട്ടിടത്തിലെ റാംപിൽ സംസാരിച്ചു നിൽക്കുകയായിരുന്ന പെൺകുട്ടി (19) വീണതു തൊട്ടു താഴെ ആശുപത്രിയുടെ വരാന്ത നനയാതിരിക്കാൻ വലിച്ചുകെട്ടിയിരുന്ന പടുതയിലേക്കാണ്. അതിനാൽ വീഴ്ചയുടെ ആഘാതം ഉണ്ടായില്ല. ഇന്നലെ ഉച്ചയ്ക്കാണു സംഭവം.
അടിയന്തര ചികിത്സാ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നു ഡോക്ടർമാർ പറഞ്ഞു. ചികിത്സയിലുള്ള അമ്മയ്ക്കൊപ്പം നിൽക്കുന്നതിനാണു പെൺകുട്ടി ആശുപത്രിയിൽ എത്തിയത്. റാംപിന്റെ കൈവരിയുടെ ഉയരക്കുറവും കൈവരിക്കു മുകളിലേക്കു സംരക്ഷണവേലി ഇല്ലാത്തതുമാണ് അപകടത്തിനു കാരണമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.