അവിസ്മരണീയം, ഈ നോമ്പുതുറ; ആയിരങ്ങൾക്ക് നോമ്പുതുറ വിഭവങ്ങൾ ഒരുക്കി ദുബായ് കെഎംസിസി
Mail This Article
കാസർകോട്∙ ജനറൽ ആശുപത്രിയിൽ സി.എച്ച്.സെന്ററിന്റെ നേതൃത്വത്തിൽ ദുബായ് കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റിയുടെയും മനുഷ്യ സ്നേഹികളുടെയും സഹകരണത്തോടെ നടത്തിയ നോമ്പുതുറയിൽ മൂവായിരം പേർക്ക് അത്താഴവും 10,000 പേർക്ക് നോമ്പുതുറ വിഭവങ്ങളും നൽകി. റമസാൻ ഒന്നുമുതൽ തുടങ്ങിയ നോമ്പുതുറ കൗണ്ടർ ചെറിയ പെരുന്നാൾ നാൾ വരെയുണ്ടായി. പെരുന്നാൾ ദിനത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ഉച്ചഭക്ഷണവും നൽകി. റമസാൻ ഒന്നു മുതൽ തുടങ്ങിയ നോമ്പു തുറ കൗണ്ടർ ദിവസവും നൂറുകണക്കിന് ആളുകൾക്കാണ് ആശ്വാസമായത്.
ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പ് തുറക്കുള്ള വിഭവങ്ങളും രാത്രി ഭക്ഷണവും നൽകുന്നതിനാണ് നോമ്പ് കൗണ്ടർ തുടങ്ങിയത് ഈന്തപ്പഴം, ജ്യൂസ്, റമസാൻ കഞ്ഞി, ഫ്രൂട്സ്, സമൂസ, പഴം,വിവിധ തരം അപ്പങ്ങൾ,ചായ എന്നിവയാണ് നോമ്പ് തുറക്കാനായി ഒരുക്കിയത്. ചപ്പാത്തി, പൊറോട്ട, പത്തിരി, ബിരിയാണി ,കറികൾ തുടങ്ങിയ വിഭവങ്ങൾ ചേർത്ത് രാത്രി ഭക്ഷണവും ഈ ദിവസങ്ങളിൽ നൽകി. നോമ്പുതുറ കൗണ്ടർ പ്രവർത്തനം തുടങ്ങുന്നത് സി.എച്ച് സെന്റർ കോഓർഡിനേറ്റർ അഷ്റഫ് എടനീരിന്റെ നേതൃത്വത്തിലായിരുന്നു. മാഹിൻ കുന്നിൽ ,കലന്തർ ഷാഫി, പൈച്ചു ചെർക്കള, ഖലീൽ ഷെയ്ഖ്, എസ്.കെ.മുസമ്മിൽ, ,അഷ്ഫാഖ് തുരുത്തി,സുഹൈൽ കോപ്പ,സാബിർ എന്നിവരടങ്ങിയ സംഘവും ആശുപത്രി ജീവനക്കാരും പ്രവർത്തനങ്ങളിൽ പങ്കാളിയായി.