പാസ്‍വേഡ് ചോർച്ച; സസ്പെൻഡ് ചെയ്യപ്പെട്ട അഞ്ചാമത്തെ ഉദ്യോഗസ്ഥനെയും തിരിച്ചെടുത്തു
Mail This Article
കോഴിക്കോട്∙ കോർപറേഷൻ ജീവനക്കാരുടെ പാസ്‍വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്കു നമ്പർ നൽകിയ സംഭവത്തിൽ ആദ്യ ഘട്ടത്തിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരിൽ അവസാനത്തെയാളെയും കോർപറേഷൻ തിരിച്ചെടുത്തു. നേരത്തെ, ചെറുവണ്ണൂർ–ബേപ്പൂർ സോണൽ ഓഫിസുകളിലെ റവന്യു ഓഫിസറായിരുന്ന പി.വി.ശ്രീനിവാസനെയാണ് തിരിച്ചെടുത്ത് എലത്തൂരിൽ റവന്യു ഓഫിസറായി നിയമിച്ചത്.
കെട്ടിടങ്ങൾക്ക് നമ്പർ നൽകാനും നികുതി നിർണയിക്കാനുമായി റവന്യു ഓഫിസർമാർക്കു നൽകിയ പാസ്‍വേഡ് ദുരുപയോഗം ചെയ്താണ് ഒരു സംഘം അനധികൃത കെട്ടിടങ്ങൾക്കു നമ്പർ നൽകിയത്. ചെറുവണ്ണൂർ സോണൽ ഓഫിസിലെ കംപ്യൂട്ടറിൽ നിന്ന് ഇത്തരത്തിൽ അനധികൃത നമ്പറുകൾ നൽകിയതായി വിവരം പുറത്തു വന്നു.
എന്നാൽ ഈ സംഭവത്തിൽ 6 മാസമായിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിലാണ് തിരിച്ചറിവ്.പാസ്‍വേഡ് ചോർച്ചയുമായി ബന്ധപ്പെട്ടു വിവിധ അന്വേഷണ ഏജൻസികൾ പലവട്ടം ചോദ്യം ചെയ്തിട്ടും ഇതുവരെ ഇദ്ദേഹത്തിനെതിരെ കുറ്റം തെളിയിക്കാനോ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനോ സാധിച്ചിട്ടില്ല.
അന്വേഷണം തുടർന്നു കൊണ്ടിരിക്കുകയാണ്. തുടർ നടപടികളുമായി സഹകരിക്കാൻ തയാറാണ് എന്ന് അറിയിച്ചതിന്റെയും അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പിൻവലിച്ചിരിക്കുന്നത്.അതേസമയം കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ഇൻഫർമേഷൻ കേരള മിഷൻ സോഫ്റ്റ് വെയറിൽ പാകപ്പിഴകളുണ്ടെന്ന് തട്ടിപ്പ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനും 6 മാസം മുൻപ് സെക്രട്ടറിക്കു പരാതി നൽകിയ ഉദ്യോഗസ്ഥനാണ് പി.വി.ശ്രീനിവാസൻ.
തട്ടിപ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ഇദ്ദേഹം നൽകിയ പരാതിയുടെ കോപ്പി പുറത്തു വന്നതോടെ കോർപറേഷൻ അധികൃതർ പ്രതിരോധത്തിലായിരുന്നു.ഇതു മൂലം ഇദ്ദേഹത്തോടൊപ്പം സസ്പെൻഡ് ചെയ്യപ്പെട്ട മറ്റു 4 പേരെ നേരത്തെ തിരിച്ചെടുത്തെങ്കിലും ഇദ്ദേഹത്തെ തിരിച്ചെടുത്തിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ തിരിച്ചെടുത്ത് ഉത്തരവിറക്കിയത്.
സെക്രട്ടറിക്കെതിരെ യൂണിയന്റെ കത്ത്; ചർച്ച നാളെ
കോഴിക്കോട്∙ പാസ് വേഡ് ചോർച്ച പ്രശ്നത്തിൽ നിരപരാധികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യപ്പെട്ടതു മുതൽ ഉദ്യോഗസ്ഥരും കോർപറേഷൻ സെക്രട്ടറിയും തമ്മിൽ രൂപപ്പെട്ട പ്രശ്നങ്ങൾ കോർപറേഷനിൽ രൂക്ഷമാകുന്നു. കോർപറേഷൻ ഓഫിസിൽ റവന്യു ഓഫിസറായി ഗ്രേഡ്–2ൽ പെട്ട ഉദ്യോഗസ്ഥയെ സെക്രട്ടറി വർക്കിങ് അറേഞ്ച്മെന്റിൽ നിയമിച്ചതോടെ ഭരണാനുകൂല യൂണിയൻ പരസ്യ പ്രതിഷേധത്തിലെത്തി.
തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭരണാനുകൂല യൂണിയൻ കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ(കെഎംസിഎസ് യു) മേയർക്കു കത്തു നൽകി. സംഭവത്തിൽ നാളെ യൂണിയൻ നേതാക്കളെ ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്.\രണ്ടാഴ്ച മുൻപാണ് എലത്തൂരിലെ റവന്യൂ ഓഫിസർ ഗ്രേഡ് –2 ജീവനക്കാരിയെ കോർപറേഷൻ ഓഫിസിലെ റവന്യു ഓഫിസറായി നിയമിച്ചത്.
ദീർഘകാലം സർവീസുള്ള 4 വകുപ്പ് തലവൻമാരായ ഉദ്യോഗസ്ഥർ ഓഫിസിൽ നിലവിൽ ഇരിക്കെ ഗ്രേഡ് –2 ഓഫിസറെ മെയിൻ ഓഫിസിൽ നിയമിച്ചതു ചോദ്യം ചെയ്താണു ജീവനക്കാർ കത്തു നൽകിയത്.ഉത്തരവ് റദ്ദാക്കണമെന്നു മേയർക്കും ഡപ്യൂട്ടി മേയർക്കും സെക്രട്ടറിക്കും അഡീഷനൽ സെക്രട്ടറിക്കും നൽകിയ കത്തിൽ പറയുന്നു.
എന്നാൽ നിയമനങ്ങളും നടപടികളും സംബന്ധിച്ച് പരാതിയുണ്ടാകുമ്പോൾ കത്തു നൽകുക എന്നത് സ്വാഭാവിക നടപടിയാണെന്നും അത് സെക്രട്ടറിക്കെതിരാണ് എന്ന വ്യാഖ്യാനം ശരിയല്ലെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കി.എന്നാൽ കോർപറേഷനിലെ പ്രവർത്തനങ്ങൾ സുഗമമാക്കാനാണ് അത്തരമൊരു തീരുമാനമെടുത്തതെന്ന് കെ.യു.ബിനി വ്യക്തമാക്കി.
നേരത്തെ റവന്യു ഓഫിസറുടെ പാസ്‍വേഡ് കീഴ് ജീവനക്കാരായ ക്ലാർക്കുമാർക്കും നൽകിയാണ് ജോലി ഭാരം ലഘൂകരിച്ചിരുന്നത്. എന്നാൽ പാസ്‍വേഡ് ചോർച്ച ഉണ്ടായതോടെ ഇതു പൂർണമായും തടഞ്ഞു. ഇതേ തുടർന്ന് കോർപറേഷൻ മെയിൻ ഓഫിസിൽ ഫയലുകൾ കെട്ടിക്കിടക്കാൻ തുടങ്ങി. ഇതു പരിഹരിക്കാനാണ് എലത്തൂരിലെ ഉദ്യോഗസ്ഥയെ ഇങ്ങോട്ട് മാറ്റിയതെന്നും സെക്രട്ടറി