ADVERTISEMENT

കൂരാച്ചുണ്ട് ∙ കക്കയം ഡാം സൈറ്റ് റോഡിൽ കല്ലുപാലത്തിനു സമീപം മരങ്ങളും വള്ളികളും വീണ് ഗതാഗതം മുടങ്ങി. ഇന്നലെ വൈകിട്ട് 5 മണിക്കാണ് കക്കയം ടൗണിൽ നിന്ന് 6 കിലോമീറ്ററോളം ദൂരത്തിൽ റോഡിലേക്ക് മരങ്ങൾ നിലംപൊത്തിയത്. ടൂറിസ്റ്റുകളുടെ വാഹനം കടന്നുപോയ ഉടനെയാണു മരം പാതയിലേക്ക് വീണത്. കക്കയം ഡാം സൈറ്റ് മേഖലയിൽ ഉണ്ടായിരുന്ന ഇരുപത്തിഅഞ്ചോളം ടൂറിസ്റ്റുകളും ഡാം സേഫ്റ്റി, ഇക്കോ ടൂറിസം ജീവനക്കാരും ഒറ്റപ്പെട്ടു.

ഒന്നര മണിക്കൂറിനു ശേഷമാണ് മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. കെഎസ്ഇബി, വനം വകുപ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മരം മുറിച്ച് നീക്കിയാണ് ഗതാഗത സൗകര്യമൊരുക്കിയത്.കെഎസ്ഇബി, വനം വകുപ്പ് അധികൃതർ ടൂറിസ്റ്റുകളിൽ നിന്നു ടിക്കറ്റ് ഇനത്തിൽ തുക വാങ്ങിയിട്ടും സുരക്ഷ ഒരുക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

English Summary:

Kakkayam Dam road blockage caused by a tree fall stranded tourists. Concerns regarding tourist safety and the collection of ticket fees without adequate safety measures are being raised.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com