ADVERTISEMENT

തിരൂർ ∙ പുഴയിലെ മണലിൽ കാറ്റേറ്റിരുന്ന് അസ്തമയ സൂര്യന്റെ ഭംഗിയും കണ്ട് നോമ്പുതുറ നടത്തി കുടുംബങ്ങൾ. ഗൾഫ് രാജ്യങ്ങളിൽ മണലാരണ്യത്തിൽ നടക്കുന്ന നോമ്പുതുറകൾ പോലെയാണ് വെള്ളമൊഴിഞ്ഞുണ്ടായ ഭാരതപ്പുഴയിലെ മണൽത്തിട്ടയിലും നോമ്പുതുറ നടക്കുന്നത്.ഭക്ഷണം വീട്ടിൽനിന്നുണ്ടാക്കിയാണ് കുടുംബങ്ങൾ ഇവിടെയെത്തുന്നത്. ചിലർ ഇവിടെ വച്ചു തന്നെ പാചകം ചെയ്യുന്നുമുണ്ട്. ഭംഗി കൂട്ടാൻ ചിലർ ടെന്റുകൾ കെട്ടും.

മറ്റു ചിലരാകട്ടെ വൈദ്യുത ബൾബുകളുടെ മാലകളുമായി എത്തി ഇരിക്കുന്ന സ്ഥലം അലങ്കരിക്കും.  ബാങ്ക് വിളിക്കുന്നതോടെ നോമ്പുതുറക്കും. രാത്രി ഏറെ നേരം ഇത്തരത്തിൽ സമയം ചെലവിട്ട് മടങ്ങുന്ന കുടുംബങ്ങളുണ്ട്. കടലോരത്തും ഇത്തരം കാഴ്ചകൾ ധാരാളമാണ്. ആളും തിരക്കുമില്ലാത്ത കടൽത്തീരത്താണ് കുടുംബങ്ങളെത്തി നോമ്പുതുറക്കുന്നത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com