ADVERTISEMENT

പാലക്കാട് ∙ പിടികൂടുന്ന സ്ഥലത്തുവച്ചു തന്നെ ലഹരിമരുന്നുകളുടെ ഇനം തിരിച്ചറിയാൻ പെ‍ാലീസ്, എക്സൈസ്, ആർപിഎഫ് എൻഫേ‍ാഴ്സ്മെന്റ് സംഘങ്ങൾക്ക് ടെസ്റ്റ് കിറ്റുകൾ (എൻഡിപിഎസ് ഡിറ്റക്‌ഷൻ കിറ്റ്) നൽകി.നേരത്തെ പരിക്ഷണാടിസ്ഥാനത്തിൽ നൽകിയിരുന്ന കിറ്റുകൾ ലഹരിക്കെതിരെയുള്ള ക്യാംപെയ്നിന്റെ ഭാഗമായാണ് വ്യാപകമാക്കിയത്. നിലവിൽ വിവിധ ലാബുകളിലേക്ക് അയച്ചാണ് ലഹരിവസ്തുക്കൾ തിരിച്ചറിയുന്നത്. അതിനു കുറഞ്ഞത് 6 മാസം എടുക്കും. അതുവരെ പിടിയിലാകുന്നവർ റിമാൻഡിലായിരിക്കും.

പല ജയിലുകളിലും ഇത്തരത്തിൽ ഒട്ടേറെ പേർ വിചാരണ കാത്തു കഴിയുന്നുണ്ട്. ലഹരികടത്ത് വൻതേ‍ാതിലായതേ‍ാടെയാണ് അറസ്റ്റിനു ശേഷമുള്ള നടപടികൾ വേഗത്തിലാക്കാൻ വിവിധ സ്ക്വാഡുകൾക്ക് ഈ ഉപകരണം നൽകുന്നത്. കയ്യിൽ കെ‍‍ാണ്ടുനടക്കാവുന്ന കിറ്റു വഴി മിനിറ്റുകൾക്കകം ഫലം ലഭിക്കും. ലഹരി ഇനങ്ങൾ തിരിച്ചറിയാൻ ഒരേ‍ാന്നിനുമുള്ള പ്രത്യേകം രാസപദാർഥങ്ങൾ ഇതിലുണ്ട്.

നാഷനൽ നർകേ‍ാട്ടിക് ബ്യൂറേ‍ായുടെ (എൻസിബി) നേതൃത്വത്തിൽ ജില്ലാ പെ‍ാലീസ് മേധാവികൾ, എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ, ആർപിഎഫ് അസി. സെക്യൂരിറ്റി കമ്മിഷണർ എന്നിവർ മുഖേനയാണ് എൻഫേ‍ാഴ്സ്മെന്റ് സ്ക്വാഡുകൾക്ക് കിറ്റ് കൈമാറുന്നത്.പിടികൂടുന്ന വസ്തു മണത്തും താരതമ്യം ചെയ്തുമാണ് നേരത്തേ, അവ പ്ര‍ാഥമികമായി തിരിച്ചറിഞ്ഞിരുന്നത്. 6 മാസമാണ് കിറ്റിന്റെ കലാവധിയെങ്കിലും പുതിയവ എൻസിബി നൽകും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com