ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0: നഗരസഭയിൽ ശുചീകരണം

Mail This Article
×
തിരുവല്ല ∙ നഗരസഭയിലെ സമ്പൂർണ ശുചിത്വ പദ്ധതിയായ ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0യുടെ നഗരസഭയിലെ പ്രവർത്തനം തുടങ്ങി. 15 ന് രാമപുരം മാർക്കറ്റ് വൃത്തിയാക്കിയാണ് പ്രവർത്തനം തുടങ്ങിയത്. അടുത്ത ദിവസം സ്വകാര്യ ബസ് സ്റ്റാൻഡ്, ഷീ ലോഡ്ജ് എന്നീ സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്തു. ഇന്നലെ സ്വകാര്യ ബസ് സ്റ്റാൻഡിനു പിന്നിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലമാണ് വൃത്തിയാക്കിയത്. ഒരാൾ പൊക്കത്തിൽ കാടുവളർന്നു കിടന്ന ഇവിടെ മുപ്പതോളം തൊഴിലാളികൾ മണിക്കൂറുകളോളം പ്രവർത്തിച്ചിട്ടും നാലിലൊന്നു പോലും പൂർത്തിയായില്ല. കൈയുറകളും ഗംബൂട്ടുകളും നൽകിയാണ് തൊഴിലാളികളെ കാടുവെട്ടാനിറക്കിയത്. ഇന്ത്യൻ സ്വച്ഛതാ ലീഗിന്റെ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന പദ്ധതി കഴിഞ്ഞ വർഷം തുടങ്ങിയതാണ്. അതിന്റെ രണ്ടാം ഘട്ടമായാണ് സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും സമ്പൂർണ ശുചിത്വപ്രവർത്തനം തുടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.