ADVERTISEMENT

പത്തനംതിട്ട∙ ശുദ്ധജല ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന നഗരത്തിൽ പത്തനംതിട്ട– മൈലപ്ര റോഡിന്റെ വശം കുഴിച്ച് പുതിയ പൈപ്പ് സ്ഥാപിക്കാൻ ദേശീയ പാത അതോറിറ്റിയുടെ അനുമതി ലഭിച്ചു. ഭരണിക്കാവ്– മുണ്ടക്കയം 183എ ദേശീയ പാതയുടെ ഭാഗമാണ് പത്തനംതിട്ട– മൈലപ്ര റോഡ്. പഴയ പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കാൻ റോഡിന്റെ വശം കുഴിക്കാൻ 3 വർഷമായി ജല അതോറിറ്റി അനുമതി ചോദിക്കുകയാണ്. 

റോഡിന്റെ വശം കുഴിക്കാൻ ദേശീയ പാത അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതിനാൽ  രണ്ടര വർഷത്തിൽ ഏറെയായി പത്തനംതിട്ട എസ്പി ഓഫിസിനു സമീപം ഇറക്കിയിട്ട ശുദ്ധജല പൈപ്പുകൾ. ചിത്രം: മനോരമ
റോഡിന്റെ വശം കുഴിക്കാൻ ദേശീയ പാത അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതിനാൽ രണ്ടര വർഷത്തിൽ ഏറെയായി പത്തനംതിട്ട എസ്പി ഓഫിസിനു സമീപം ഇറക്കിയിട്ട ശുദ്ധജല പൈപ്പുകൾ. ചിത്രം: മനോരമ

ജല അതോറിറ്റി എടുക്കുന്ന പൈപ്പ് കുഴികൾ കൃത്യമായി മൂടാത്തതു കാരണം അനുമതി നൽകാൻ ദേശീയപാത അതോറിറ്റി തയാറായില്ല. താഴെവെട്ടിപ്രത്ത് ശുദ്ധജല പൈപ്പ് പൊട്ടി ജലവിതരണം താറുമാറായി. ജലക്ഷാമത്തിനെതിരെ കോൺഗ്രസും എൽഡിഎഫും സമരത്തിലാണ്. നീണ്ടനാളത്തെ തടസവാദങ്ങൾക്കു ശേഷം എസ്പി ഓഫിസ് മുതൽ മൈലപ്ര ഭാഗത്തേക്ക് 300 മീറ്റർ ദൂരത്തിൽ പഴയ പൈപ്പ് മാറ്റി  പുതിയത് സ്ഥാപിക്കാൻ അനുമതി ലഭിച്ചു. ഇന്നലെ തന്നെ പണി തുടങ്ങി.

English Summary:

Potable water shortage in Pathanamthitta is being addressed. The National Highway Authority's approval for a new pipeline along the Pathanamthitta-Mylapra road offers a crucial solution to the water crisis.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com