പ്രേംനസീറിന്റെ ആദ്യകാല നായിക രാജലക്ഷ്മി അന്തരിച്ചു

Mail This Article
ആറ്റിങ്ങൽ ∙ പ്രേം നസീറിന്റെ ആദ്യകാല നായികമാരിലൊരാളായ ചലച്ചിത്ര – നാടക നടി ആറ്റിങ്ങൽ മാർക്കറ്റ് റോഡ് ലക്ഷ്മി വിലാസത്തിൽ രാജലക്ഷ്മി (82) അന്തരിച്ചു. ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാനും സിപിഎം നേതാവുമായിരുന്ന പരേതനായ ഡി. ജയറാമിന്റെ ഭാര്യയാണ്. നാല് മലയാള ചലച്ചിത്രങ്ങളിലും ഒട്ടേറെ നാടകങ്ങളിലും അഭിനയിച്ചിരുന്നു,
1965 –ൽ പുറത്തിറങ്ങിയ പി.എ. തോമസ് സംവിധാനം ചെയ്ത ‘ഭൂമിയിലെ മാലാഖ’ എന്ന ചലച്ചിത്രത്തിൽ പ്രേംനസീറിന്റെ നായികയായിരുന്നു. ആറ്റിങ്ങൽ ദേശാഭിമാനി തിയറ്റേഴ്സിന്റെ ‘അഗ്നിപുത്രി’ എന്ന സൂപ്പർ ഹിറ്റ് നാടകത്തിൽ നായികയായി അഭിനയിച്ചു. വിവാഹ ശേഷം അഭിനയ രംഗം വിട്ടു. ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ സി ജെ രാജേഷ്കുമാർ, സി.ജെ ഗിരീഷ് എന്നിവർ മക്കളാണ് .