ADVERTISEMENT

തിരുവനന്തപുരം∙  ക്രിസ്തുദേവൻ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കി വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു. മനുഷ്യരാശിയുടെ നന്മയ്ക്കായി കുരിശേറിയ ക്രിസ്തുവിന്റെ പ്രത്യാശയുമായി ഭൂമിയിൽ സമാധാനത്തിനായുള്ള പ്രാർഥന എല്ലായിടത്തും വിശ്വാസികൾ നടത്തി. വിശുദ്ധ കുർബാനയുൾപ്പെടെ ഈസ്റ്ററിന്റെ തിരുക്കർമങ്ങൾ ശനിയാഴ്ച അർധരാത്രിയിലും ഇന്നലെ പുലർച്ചെയുമായി  വിവിധ ദേവാലയങ്ങളിൽ നടന്നു. ഉയിർപ്പിന്റെ ശുശ്രൂഷകൾക്ക് ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ദുഖവെള്ളിയിലെ കുരിശുമരണത്തിന് മൂന്നാം നാൾ ക്രിസ്തുദേവൻ ഉയിർത്തെഴുന്നേറ്റതിന്റെ സ്മരണയിലാണ് വിശ്വാസികൾ  ഈസ്റ്റർ ആഘോഷിക്കുന്നത്.

വിശുദ്ധനാളിന്റെ ഭാഗമായി വിശ്വാസിസമൂഹം 50 ദിവസം അനുഷ്ഠിച്ച നോമ്പ് ഇന്നലെ അവസാനിച്ചു. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ നടന്ന ദുഖ:വെള്ളിയുടെയും ഈസ്റ്ററിന്റെയും ആരാധനകൾക്ക് അതിരൂപത ആർച്ച് ഡോ.തോമസ്.ജെ.നെറ്റോയും,  പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ  നടന്ന ദിവ്യബലിക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായും കാർമികരായിരുന്നു. പിഎംജിയിൽ ലൂർദ് ഫൊറോന പള്ളിയിൽ  നടന്ന പെസഹാ തിരുക്കർമങ്ങൾക്ക് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ നേതൃത്വം നൽകി.

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം, പാളയം സമാധാനരാജ്ഞി ബസിലിക്ക, പാളയം സിഎസ്ഐ പള്ളി, പുന്നൻ റോഡ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് സിംഹാസന കത്തീഡ്രൽ, പേരൂർക്കട തെക്കൻ പരുമല സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് വലിയപള്ളി, ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളി,പോങ്ങുംമൂട് സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് സിംഹാസന ദേവാലയം, പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ, പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളി,  കിള്ളിപ്പാലം സെന്റ് ജൂഡ് ചർച്ച്, നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി തുടങ്ങി  നഗരത്തിലെയും ജില്ലയിലെയും പ്രധാന ചർച്ചുകളിൽ  ഈസ്റ്റർ ആഘോഷം നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com