ADVERTISEMENT

തിരുവനന്തപുരം∙ തിരുവനന്തപുരം വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിൽ വച്ചു തെരുവുനായയുടെ കടിയേറ്റ് യാത്രക്കാരന്റെ യാത്ര മുടങ്ങി. ചൊവ്വാഴ്ച വൈകിട്ട് 6.10നുള്ള എയർ അറേബ്യ വിമാനത്തിൽ ഷാർജയിലേക്ക് പോകാനെത്തിയ പത്തനംതിട്ട മാരാമൺ സ്വദേശി എബി ജേക്കബിനാണ് (56) ‌ലഗേജ് ട്രോളി എടുക്കുന്നതിനിടയിൽ കാൽമുട്ടിനു താഴെയായി നായയുടെ കടിയേറ്റത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകി. 

രാജ്യാന്തര ടെർമിനലിന്റെ വെയിറ്റിങ് ഏരിയയിലെ തെരുവുനായ ശല്യം സംബന്ധിച്ചു പരാതി ഏറെനാളായി ഉണ്ടെങ്കിലും നായകളെ നീക്കം ചെയ്യാൻ നടപടിയുണ്ടായിട്ടില്ല. നിയമപരമായ തടസ്സങ്ങളുള്ളതിനാൽ നഗരസഭ തെരുവുനായ്ക്കളെ വന്ധീകരിച്ചാലും അതേ സ്ഥലങ്ങളിൽ തന്നെ തുറന്നു വിടുകയാണു ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്. കടിയേറ്റ യാത്രക്കാരനു ചികിത്സ ലഭ്യമാക്കിയെന്നും അ‌ട‌ുത്ത ദിവസത്തെ യാത്രയ്ക്കു സൗകര്യം ചെയ്തിട്ടുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

English Summary:

A passenger travelling from Thiruvananthapuram Airport suffered a dog bite while in the international terminal. The incident has sparked renewed concern over the ongoing stray dog issue at the airport and the lack of effective action taken to ensure passenger safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com