ADVERTISEMENT

ചാലക്കുടി ∙ ശക്തമായ മഴയിൽ താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് കെട്ടിടത്തിൽ വെള്ളം കയറി. ഹൗസിങ് കോളനിയോടു ചേർന്ന റോഡിലും ബാങ്കിലും‍ ഒറ്റ മഴയിൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്നതു പതിവാണ്. രാത്രിയാണ് ബാങ്കിൽ വെള്ളം കയറിയത്. ജീവനക്കാർ രാത്രി തന്നെയെത്തി ഫയലുകളും മറ്റും ഒന്നാം നിലയിലേക്കു മാറ്റി. ഈ വർഷം മൂന്നാം തവണയാണു ബാങ്കിലേക്കു വെള്ളം കയറുന്നത്.

ഹൗസിങ് കോളനിയിലേക്കുള്ള റോഡ് ഉയർത്തി ടൈൽ വിരിച്ചതോടെയാണു വെള്ളക്കെട്ട് പതിവായതെന്നു പ്രദേശ വാസികൾ പറയുന്നു. ദേശീയപാതയിലും സർവീസ് റോഡിലും റെയിൽവേ അടിപ്പാതയിലും അടക്കം മഴയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതി വാണ്. ശാസ്ത്രീയ പഠനം നടത്തി വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com