ADVERTISEMENT

മാപ്രാണം∙ അപസ്മാരം വന്ന യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ ആശുപത്രി വളപ്പിലേക്ക് ലിമിറ്റഡ് സ്റ്റോപ് ബസ് ഓടിച്ചു കയറ്റി ഡ്രൈവർ. തക്ക സമയത്ത് ഇടപെടൽ നടത്തി കണ്ടക്ടറും. 

തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന ചിന്നു എന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസിലെ ഡ്രൈവർ വെള്ളാങ്ങല്ലൂർ സ്വദേശി വിഷ്ണുരാജുവും കണ്ടക്ടർ പാലക്കാട് സ്വദേശി മുകേഷുമാണ് യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ സാഹസിക യാത്ര നടത്തിയത്. 

ഇന്നലെ ഉച്ചയ്ക്ക് ബസ് തൃശൂരിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുന്നതിനിടെ ഉൗരകത്ത് വച്ചാണ് കോഴിക്കോട് മാങ്കാവ് സ്വദേശിയായ യാത്രക്കാരന് അപസ്മാരം വന്നത്.

തൃശൂർ കോഴിക്കോട് ബസിലെ ജീവനക്കാരനായ ഇദ്ദേഹം കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു. വിറയൽ അനുഭവപ്പെട്ട ഇയാൾ തളർന്നു വീഴുന്നത് കണ്ട കണ്ടക്ടർ മുകേഷും മറ്റു യാത്രക്കാരും ചേർന്ന് ഇദ്ദേഹത്തെ സീറ്റിൽ കിടത്തി.

ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിക്കാൻ ഡ്രൈവറോടു പറ‍ഞ്ഞു. യാത്രക്കാർ സഹകരിച്ചതോടെ മാപ്രണം ലാൽ ആശുപത്രിയിലേക്ക് മിന്നൽ വേഗത്തിലാണ് വിഷ്ണു ബസ് ഓടിച്ച് എത്തിച്ചത്. ആശുപത്രിയിലേക്ക് കടക്കുന്നതിനിടെ മതിലിൽ ഉരഞ്ഞ് ബസിന് കേടുപാടുകളും സംഭവിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com