ADVERTISEMENT

തിരുവില്വാമല ∙ ഗൂഗിൾ മാപ് നോക്കി യാത്ര ചെയ്യുന്നതിനിടെ കാർ ഗായത്രി പുഴയിൽ വീണു. കുത്താമ്പുള്ളിയിൽ തുണി വാങ്ങാനെത്തിയ മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാറാണു ഞായർ രാത്രി എഴുന്നള്ളത്തു കടവു വഴി മടങ്ങുമ്പോൾ 15 അടിയിലേറെ താഴെ പുഴയിലേക്കു ദിശ തെറ്റി വീണത്. കാർ വീണ ഭാഗത്തു പുഴയിൽ 5 അടിയോളം ആഴത്തിൽ വെള്ളമുണ്ടായിരുന്നു.

യാത്രികരായ കോട്ടയ്ക്കൽ ചേങ്ങോട്ടൂർ മന്താരത്തൊടി ബാലകൃഷ്ണൻ (57), സദാനന്ദൻ, വിശാലാക്ഷി, രുക്മിണി, കൃഷ്ണപ്രസാദ് എന്നിവർ രക്ഷപ്പെട്ടു. മറ്റൊരു കാറിൽ ഒപ്പം ഉണ്ടായിരുന്ന ബന്ധുക്കളും പരിസരവാസികളും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. കാർ ഇന്നലെ രാവിലെ കയറ്റി കൊണ്ടു പോയി.

English Summary:

Google Maps navigation error led to a car accident in Thiruvilwamala. Five passengers escaped injury when their vehicle plunged into the Gayatri River on Sunday night.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com