ADVERTISEMENT
പുൽപള്ളി ∙ ലേബർ സഹകരണ സംഘത്തിന് സർക്കാർ അനുവദിച്ച കാഷ് ക്രെഡിറ്റ് വായ്പ വിനിയോഗത്തിനു തടസ്സം നിൽക്കുന്ന കേരള ബാങ്ക് അധികൃതർക്കെതിരെ സംഘം ഭരണസമിതി അംഗങ്ങളും ജീവനക്കാരും ബാങ്ക് ആസ്ഥാനത്ത് സമരം നടത്തി. തെറ്റായ നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വായ്പ വിനിയോഗത്തിലെ തടസ്സം നീക്കണമെന്നും ആവശ്യപ്പെട്ടു. എൽജെഡി ജില്ലാ പ്രസിഡന്റ് കെ.കെ.ഹംസ ഉദ്ഘാടനം ചെയ്തു.എൻ.ഒ.ദേവസി, സന്തോഷ് കുമാർ, ഡി.രാജൻ, രാജു കൃഷ്ണ, സി.കെ.നൗഷാദ്, സംഘം പ്രസി‍ഡന്റ് കെ.എ.സ്കറിയ, ജിൽസൻ ജയിംസ്, വിനോദ് കുര്യൻ, എം.എസ്.സുനിമോൻ, സെക്രട്ടറി കെ.എസ്.സുസ്മിത എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com