ഡോ. റെനു ഏബ്രഹാം വർഗീസിന് ഫുൾബ്രൈറ്റ് സ്പെഷലിസ്റ്റ് അവാർഡ്
Mail This Article
×
കോട്ടയം ∙ യുഎസിലെ മേഴ്സി യൂണിവേഴ്സിറ്റി അസോഷ്യേറ്റ് പ്രഫസർ ഡോ. റെനു ഏബ്രഹാം വർഗീസിന് ഫുൾബ്രൈറ്റ് സ്പെഷലിസ്റ്റ് പ്രോഗ്രാം അവാർഡ്. യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റും ഫുൾബ്രൈറ്റ് ഫോറിൻ സ്കോളർഷിപ് ബോർഡുമാണ് അവാർഡ് പ്രഖ്യാപിച്ചത്.
കോട്ടയം ട്രാവൻകൂർ ഫൗണ്ടേഷൻ ചെയർപഴ്സനായ ഡോ. റെനു ഏബ്രഹാം വർഗീസ് തിരുവല്ല അഴിയിടത്തുചിറ വേങ്ങശേരിൽ ആപ്പാട്ട് പരേതരായ വി.എൽ.ഏബ്രാഹാം- അച്ചാമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ് കോട്ടയം ഇരവിനല്ലൂർ പുത്തൻപുരയ്ക്കൽ ഫിലിപ്പ് വർഗീസ്. മക്കൾ: ഏബൽ, ഒബേദ്.
English Summary:
Dr. Renu Abraham's Journey to the Fulbright Specialist Program
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.