മനോരമ ഇയര്‍ബുക്ക് സൗജന്യ വെബിനാര്‍: സിവില്‍ സര്‍വീസ് ജനറല്‍ സ്റ്റഡീസ് പേപ്പറിന് എങ്ങനെ തയ്യാറെടുക്കാം?

Mail This Article
യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയിലെ പ്രധാനപ്പെട്ട പേപ്പറാണ് ജനറല്‍ സ്റ്റഡീസ്. ഈ പേപ്പറിന്റെ പാറ്റേണും മാര്‍ക്കിന്റെ വെയിറ്റേജും ഇടയ്ക്കിടെ മാറുമെങ്കിലും ഇത് പഠിച്ചെടുക്കാന്‍ ഒരു വ്യക്തമായ പ്ലാന്‍ ആവശ്യമാണ്.
സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന ഒരു ഉദ്യോഗാര്‍ത്ഥി ദേശീയ, രാജ്യാന്തര സംഭവ വികാസങ്ങളെ കുറിച്ചും സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണം. സമകാലിക സംഭവങ്ങള്‍, ചരിത്രം, ഭരണസംവിധാനം, സാമ്പത്തിക, സാമൂഹിക വികസനം, മറ്റ് പൊതുവായ വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ജനറല്‍ സ്റ്റഡീസ് പേപ്പറിന് അതിനാല്‍ തന്നെ പ്രാധാന്യമേറുന്നു. ഇത് വിജയിക്കണമെങ്കില്‍ കൃത്യമായ ആസൂത്രണം പഠനത്തില്‍ ആവശ്യമാണ്.
ഇത് സംബന്ധിച്ച തയ്യാറെടുപ്പിനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ മനോരമ ഇയര്‍ബുക്ക് സംഘടിപ്പിക്കുന്ന സൗജന്യ വെബിനാര്‍ ചര്‍ച്ച ചെയ്യുന്നു. 'Answer Writing Tips for General Studies’ എന്ന വിഷയത്തില്‍ ജൂലൈ 04ന് മൂന്നു മുതല്‍ നാലു മണി വരെ നടക്കുന്ന വെബിനാര്‍ കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ്ങ് ഡയറക്ടര്‍ കൃഷ്ണ തേജ മൈലാവരപ്പ് നയിക്കും. മനോരമ ഇയര്‍ ബുക്ക് വെബിനാര്‍ പരമ്പരയിലെ നാലാമത്തേത്താണ് ഇത്. രജിസ്‌ട്രേഷനായി https://bit.ly/2VvxbPL സന്ദര്‍ശിക്കുകയോ 8086654456 എന്ന നമ്പരില്‍ വിളിക്കുകയോ ചെയ്യുക.
യുപിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ പഠനത്തിനുള്ള പ്ലാറ്റ്‌ഫോമാണ് മനോരമ ഇയര്‍ബുക്ക് ഓണ്‍ലൈന്‍. സമകാലിക സംഭവങ്ങള്‍, ക്വിസുകള്‍, മോക്ക് ടെസ്റ്റുകള്‍ വീഡിയോകള്‍ തുടങ്ങി പരീക്ഷാ പരിശീലനത്തിനാവശ്യമായ വിഭവങ്ങള്‍ ഇതില്‍ ലഭിക്കും. ഇയര്‍ബുക്ക് പ്രിന്റില്‍ ലഭ്യമായ വിവരങ്ങളെ സമ്പൂര്‍ണ്ണമാക്കുന്നതാണ് ഇയര്‍ബുക്ക് ഓണ്‍ലൈന്‍ വിജ്ഞാനശേഖരം.
സന്ദര്‍ശിക്കുക : https://www.manoramayearbook.in/home.html