സിവില്‍ സര്‍വീസ് അഭിമുഖ പരീക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാന്‍ മനോരമ ഇയര്‍ബുക്ക് ഓണ്‍ലൈന്‍ വെബിനാര്‍

Mail This Article
വില്‍ സര്‍വീസ് പരീക്ഷയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടമാണ് അഭിമുഖ പരീക്ഷ അഥവാ പേഴ്‌സണല്‍ ഇന്റര്‍വ്യൂ. പ്രിലിമിനറിയും മെയിനുമൊക്കെ നന്നായി എഴുതി വിജയിച്ചവര്‍ക്ക് പോലും അഭിമുഖത്തിന്റെ ഘട്ടത്തില്‍ കാലിടറിയിട്ടുണ്ട്. ഈ കടമ്പ കടക്കാന്‍ ചില്ലറ അധ്വാനമൊന്നും പോരാ എന്ന് ചുരുക്കം.
ഈ ഘട്ടത്തില്‍ പരീക്ഷക്കപ്പെടുക ജോലി ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥി പ്രാപ്തനാണോ എന്നാണ്. വിവിധ മേഖലകളിലുള്ള ഉദ്യോഗാര്‍ത്ഥിയുടെ അറിവിന് പുറമേ ഇന്റര്‍വ്യൂ ബോര്‍ഡ് അയാളുടെ ആത്മവിശ്വാസത്തിന്റെ തോതും, ആത്മാര്‍ത്ഥതയും മറ്റ് ഗുണഗണങ്ങളുമൊക്കെ അളക്കുന്നു. അതിനാല്‍ തന്നെ ഉദ്യോഗാര്‍ത്ഥി ഇവിടെ തെളിയിക്കേണ്ടത് സ്വന്തം വ്യക്തിത്വവും ഇന്ത്യന്‍ ഭരണ സര്‍വീസുകള്‍ക്ക് ചുക്കാന്‍ പിടിക്കാനുള്ള തന്റെ അര്‍ഹതയുമാണ്.
'സിവില്‍ സര്‍വീസസ് പ്രിപ്പറേഷന്‍: ക്രാക്കിങ്ങ് ദ് പേര്‍സണാലിറ്റി ടെസ്റ്റ്' എന്ന വിഷയത്തില്‍ മനോരമ ഇയര്‍ബുക്ക് ഓണ്‍ലൈന്‍, പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റിയട്ടിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ വെബിനാര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ വിഷയത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും. ജൂലൈ 25ന് വൈകുന്നേരം മൂന്നു മുതല്‍ നാലു മണി വരെ നടക്കുന്ന വെബിനാറിന് കേരള സ്റ്റേറ്റ് അര്‍ബന്‍ അഫേഴ്‌സ് ഡയറക്ടര്‍ ഡോ. രേണു രാജ് ഐഎഎസ് നേതൃത്വം നല്‍കും. 2014ല്‍ അഖിലേന്ത്യ തലത്തില്‍ രണ്ടാം റാങ്കോടെയാണ് ഡോ. രേണു രാജ് സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചത്.
ഇയര്‍ബുക്ക് ഓണ്‍ലൈന്‍ ഇത്തരത്തില്‍ സംഘടിപ്പിക്കുന്ന വെബിനാര്‍ പരമ്പരയിലെ ഏഴാമത്തേത്താണ് ഇത്. രജിസ്‌ട്രേഷന് വിളിക്കാം 8593911118
യുപിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ പഠനത്തിനുള്ള പ്ലാറ്റ്‌ഫോമാണ് മനോരമ ഇയര്‍ബുക്ക് ഓണ്‍ലൈന്‍. സമകാലിക സംഭവങ്ങള്‍, ക്വിസുകള്‍, മോക്ക് ടെസ്റ്റുകള്‍, വീഡിയോകള്‍ തുടങ്ങി പരീക്ഷാ പരിശീലനത്തിനാവശ്യമായ വിഭവങ്ങള്‍ ഇതില്‍ ലഭിക്കും. ഇയര്‍ബുക്ക് പ്രിന്റില്‍ ലഭ്യമായ വിവരങ്ങളെ സമ്പൂര്‍ണ്ണമാക്കുന്നതാണ് ഇയര്‍ബുക്ക് ഓണ്‍ലൈന്‍ വിജ്ഞാനശേഖരം.
സന്ദര്‍ശിക്കാം: www.manoramayearbook.in
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക: editorial@manoramayearbook.in