ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പത്താം ക്ലാസ്, പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാർഥികള്‍ക്ക് തൊഴിലവസരങ്ങളുമായി എച്ച്‌സിഎല്ലിന്റെ ടെക്ബീ കരിയർ പ്രോഗ്രാം. സ്‌കില്‍ ഇന്ത്യ മിഷന്റെ ഭാഗമായാണ് തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസ പദ്ധതി എച്ച്‌സിഎല്‍ നടപ്പാക്കുന്നത്. മികവു തെളിയിക്കുന്ന വിദ്യാർഥികള്‍ക്ക് എച്ച്‌സിഎല്ലിന്റെ ഐടി എന്‍ജിനീയറിങ് മേഖലകളില്‍ ജോലിയും നല്‍കും. ഇതിനു പുറമേ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരാകാന്‍ ഒരു വര്‍ഷത്തെ പരിശീലനവും അധികൃതര്‍ നല്‍കും. എച്ച്‌സിഎല്ലിലെ തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ക്കൊപ്പം വിദ്യാർഥികള്‍ക്ക് ബിറ്റ്സ് പിലാനി, ശാസ്ത്ര സര്‍വകലാശാല തുടങ്ങിയ പ്രശസ്ത  സര്‍വകലാശാലകള്‍ നല്‍കുന്ന ബിരുദ പ്രോഗ്രാമിൽ ചേരാനുളള അവസരവും ഉണ്ടാകുമെന്ന് എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് ശ്രീമതി ശിവശങ്കർ പറഞ്ഞു.

career-notification-hcl-techbee-recruitment

2016ലാണ് ‘എച്ച്‌സിഎല്‍  ടെക്ബീ’ എന്ന പ്രോഗ്രാം ആരംഭിച്ചത്. മികച്ച പ്രതിഭകളെ കണ്ടെത്തി അവരുടെ കഴിവുകള്‍ മനസ്സിലാക്കി കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച വരുമാനം ലഭിക്കുന്ന തരത്തില്‍ നല്ല ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം ആരംഭിച്ചിട്ടുളളത്.  ഇതുവരെ 3000 ത്തിലധികം വിദ്യാർഥികള്‍ ടെക്ബീ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കി എച്ച്‌സിഎല്‍ ടെക്‌നോളജീസില്‍ ജോലി ചെയ്യുന്നുണ്ട്.

ടെക്ബീ - എച്ച്‌സിഎല്ലിന്റെ ആദ്യകാല കരിയര്‍ പ്രോഗ്രാം ആഗോള കരിയര്‍ അവസരങ്ങള്‍ക്കായി പ്ലസ്ടു യോഗ്യതയുളള വിദ്യാർഥികള്‍ക്ക് മുഴുവന്‍ സമയ ജോലിയാണ് കമ്പനി ഉറപ്പുനല്‍കുന്നത്. ലൈവ് എച്ച്‌സിഎല്‍ പ്രോജക്ടുകളില്‍ തിരഞ്ഞെടുക്കുന്ന വിദ്യാർഥിക്ക് ഇന്റേണ്‍ഷിപ്പ് കാലയളവില്‍ 10,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ഇതിനു പുറമേ, എച്ച്‌സിഎല്ലില്‍ മുഴുവന്‍ സമയ ജോലിക്കായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥിക്ക് ഉന്നത വിദ്യാഭ്യാസത്തിനായി താല്‍പര്യമുണ്ടെങ്കില്‍  ബിറ്റ്സ് പിലാനിയില്‍ നിന്നോ ശാസ്ത്ര സര്‍വകലാശാലയില്‍ നിന്നോ ഉന്നത വിദ്യാഭ്യാസം നേടാനുളള അവസരവും കമ്പനി നല്‍കും. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാർഥിയുടെ കോഴ്‌സ് ഗ്രാജ്വേഷന്‍ ഫീസിന്  എച്ച്‌സിഎല്‍ ഭാഗികമായോ പൂര്‍ണ്ണമായോ ധനസഹായവും നല്‍കും.

hcl-techbee-recruitment

മാതാപിതാക്കള്‍ക്കോ വിദ്യാർഥികള്‍ക്കോ സാമ്പത്തിക ബാധ്യത വരുത്താത്ത വിധത്തിലാണ് ധനസഹായം. ബാങ്കുകള്‍ വഴി വായ്പകള്‍ ലഭ്യമാണ്. അപേക്ഷകര്‍ക്ക് എച്ച്സിഎല്ലില്‍ ജോലി ലഭിച്ചതിനു ശേഷം ഇഎംഐ വഴി ഫീസ് അടയ്ക്കാം. പരിശീലന സമയത്ത്, 90% ഉം അതിനുമുകളിലും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന വിദ്യാർഥികള്‍ക്ക് മുഴുവന്‍ ഫീസ് ഇളവും പരിശീലന സമയത്ത് 80% ഉം അതിനുമുകളിലും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന വിദ്യാർഥികള്‍ക്ക് പ്രോഗ്രാം ഫീസ് 50% ഫീസ് ഇളവ് ലഭിക്കും.

സോഫ്റ്റ്‌വെയർ എൻജിനീയര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മെന്റ്, ഡിസൈന്‍ എന്‍ജിനീയര്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ പ്രോസസ് അസോസിയേറ്റ്‌സ് തുടങ്ങിയ പോസ്റ്റുകളിലേക്ക് ജോലിക്കായി തിരഞ്ഞെടുത്ത  വിദ്യാർഥികള്‍ക്ക് പ്രതിവര്‍ഷം 1.70 മുതല്‍ 2.20 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. ടെക്ബി ട്രൈയിനിങ് പ്രോഗ്രാമിന്റെ ഫീസ് രണ്ടുലക്ഷവും ടാക്‌സും ഉള്‍പ്പെടെ ആയിരിക്കും.

ആഗോള കസ്റ്റമര്‍മാര്‍ക്കായി പ്രവര്‍ത്തിക്കുന്നതിനു പുറമേ ടെക്ബീ ട്രെയിനിങ് പൂര്‍ത്തിയാക്കുന്ന വിദ്യാർഥികള്‍ മുഴുവന്‍ സമയ (ഫുള്‍ ടൈം) എച്ച്‌സിഎല്‍ ജീവനക്കാരായി നിയമിക്കും.  ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ജീവനക്കാരുടെ ക്ഷേമ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ  ആനുകൂല്യങ്ങളും എച്ച്‌സിഎല്‍ ടെക്‌നോളജീസ് നല്‍കും.

career-hcl-techbee-recruitment

യോഗ്യത

2019 ലോ 2020 ലോ പ്ലസ് ടു പൂര്‍ത്തിയാക്കിയവർക്കോ അല്ലെങ്കില്‍ ഈ വര്‍ഷം പ്ലസ്  ടു പഠിക്കുന്ന,  ഗണിതശാസ്ത്രം അല്ലെങ്കില്‍ ബിസിനസ് ഗണിതശാസ്ത്രം എന്നീ വിഷയങ്ങളില്‍  60 ശതമാനത്തിന് മുകളില്‍  മാര്‍ക്ക് നേടിയ വിദ്യാർഥികള്‍ക്കോ ടെക്ബീ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. യോഗ്യതാ മാര്‍ക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.hcltechbee.com എന്ന വെബ്‌സൈറ്റ്  സന്ദര്‍ശിക്കാം.

ഈ  യോഗ്യതയുള്ളവര്‍ക്കു വേണ്ടി ഒരു ഓണ്‍ലൈന്‍ കരിയര്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (HCL CAT) നടത്തും. ടെസ്റ്റ് പാസാകുന്നവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. അതിനുശേഷം എച്ച്‌സിഎല്‍ ഇഷ്യൂ ലെറ്റര്‍, ഓഫര്‍ ലെറ്റര്‍ നല്‍കും. ക്വാണ്ടിറ്റേറ്റീവ് റീസണിങ് (മാത്തമാറ്റിക്‌സ്), ലോജിക്കല്‍ റീസണിങ്, ഇംഗ്ലിഷ് ലാംഗ്വേജ്  എന്നീ വിഷയങ്ങളില്‍ വിദ്യാർഥികളുടെ അഭിരുചി പരിശോധിക്കുന്നതിനായി തയാറാക്കിയ ഒരു ഓണ്‍ലൈന്‍ അസസ്‌മെന്റ് ടെസ്റ്റാണ് എച്ച്‌സിഎല്‍ കാറ്റ്.

അപേക്ഷിക്കേണ്ട വിധം

www.hcltechbee.com എന്ന ഔദ്യോഗിക വൈബ്‌സൈറ്റ്  സന്ദര്‍ശിച്ച് വിദ്യാർഥികള്‍ക്ക് ടെക്ബീ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ കൗണ്‍സിലിങ് സെഷന്‍ ആവശ്യമുളള വിദ്യാർഥികള്‍ക്ക് പ്രാദേശിക പ്രതിനിധികളുമായി ബന്ധപ്പെടാം. തിരുവനന്തപുരത്തെ ടെക്ബീ പ്രോഗ്രാമിനെക്കുറിച്ചുള്ള കൗണ്‍സിലിങ്ങിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനുമായി എച്ച്‌സിഎല്ലിന്റെ കോണ്‍ടാക്ട് പഴ്‌സൻ ആത്രേയി ആണ്. 88482-74243 എന്ന നമ്പരിലോ  techbee.kl@hcl.com  എന്ന ഇ-മെയില്‍ വിലാസത്തിലോ അവരുമായി ബന്ധപ്പെടാം.

വിദ്യാർഥികള്‍ക്ക് തൊഴില്‍ അധിഷ്ഠിത ഉന്നത വിദ്യാഭ്യാസത്തിന്റെ പുതിയ വഴികള്‍ കൊണ്ടുവരുന്നതില്‍ എച്ച്‌സിഎല്‍ എല്ലായ്‌പ്പോഴും മുന്‍പന്തിയിലാണ്. ഈ പരിപാടിയുടെ ഭാഗമായി എച്ച്‌സിഎല്‍ പങ്കാളിത്തമുള്ള പ്രമുഖ സര്‍വകലാശാലകളില്‍ നിന്നു ബിരുദം നേടാനും വിദ്യാർഥികളെ സഹായിക്കുന്നു. മൂവായിരത്തിലധികം വിദ്യാർഥികള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതിലൂടെയും ഉന്നത വിദ്യാഭ്യാസം നേടാന്‍ സഹായിക്കുന്നതിലൂടെയും ഈ പ്രോഗ്രാം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്ലസ് ടു വിദ്യാർഥികളോടും ഈ പ്രോഗ്രാമില്‍ ചേര്‍ന്ന് അവരുടെ ആഗോള ഐടി കരിയര്‍ എച്ച്‌സിഎല്ലില്‍ ആരംഭിക്കണമെന്ന് എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് ശ്രീമതി ശിവശങ്കർ അഭ്യർഥിച്ചു.

English Summary : HCL Techbee Employment Programme for 10th & Plus Two students

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com