ജയ നാഗരാജന്‍: നാളെയിലേക്ക് കുട്ടികളെ നയിക്കാന്‍
Mail This Article
സാക്ഷരതയില്‍ മുന്‍പന്തിയിലുള്ള കേരളത്തിലെ ഒരു സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ആയിരിക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. അമിത പ്രതീക്ഷയോടെ കുട്ടികളെ സ്‌കൂളിലേക്കു വിടുന്ന മാതാപിതാക്കളുടെ ആശയ്‌ക്കൊത്തുയരുക എന്നത് ചെറിയ കാര്യമല്ല. മാതാപിതാക്കളുടെയും വിദ്യാർഥികളുടെയും പ്രശംസയ്ക്കു പാത്രമാകാന്‍ സാധിച്ചു എന്നതാണ് തൃശൂരിലെ ഹരിശ്രീ വിദ്യാനിധി സ്‌കൂളിന്റെ പ്രിന്‍സിപ്പൽ ജയ നാഗരാജന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. കുട്ടികളുടെ വഴികാട്ടിയാകാന്‍ ഏതറ്റം വരെയും പോകാന്‍ ഒരുങ്ങുന്ന ഒരു പ്രിന്‍സിപ്പല്‍ അവരുടെ ഭാവിക്ക് കാവല്‍ നില്‍ക്കുന്ന കാഴ്ചയാണ് ഇവിടെ കാണാനാകുന്നത്.
തനിക്ക് ആരെയും ഒന്നും പഠിപ്പിക്കാനാവില്ല. തനിക്ക് അവരെക്കൊണ്ട് ചിന്തിപ്പിക്കാന്‍ മാത്രമേ സാധിക്കൂ എന്ന സോക്രട്ടീസിന്റെ വാചകമാണ് തന്റെ കരുത്തിനു പിന്നിലെന്നാണ് ജയാ നാഗരാജന്‍ പറയുന്നത്. സ്‌കൂളിന്റെ സ്ഥാപകയായ നളിനി ചന്ദ്രന്‍ ഗുരു-ശിഷ്യ ബന്ധത്തിലൂന്നിയുള്ള വിദ്യാഭ്യാസ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നയാളാണ്. തനതു പാരമ്പര്യവും ഭാവികാലവും സമ്മേളിപ്പിച്ചുള്ള മുന്നോട്ടുപോക്കാണ് സ്‌കൂള്‍ അധികാരികള്‍ ലക്ഷ്യമിടുന്നത് എന്ന സവിശേഷതയും ഇവിടെയുണ്ട്. കുട്ടികള്‍ക്കു നല്‍കുന്ന 'ഗുരുദക്ഷിണ' അവാര്‍ഡ് പോലെയുള്ള കാര്യങ്ങള്‍ വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സവിശേഷതകളില്‍ ഒന്നാണ്.
നന്നേ ചെറിയ പ്രായത്തില്‍ത്തന്നെ പുസ്തകങ്ങളുമായി ചങ്ങാത്തത്തിലായാല്‍ അത് കുട്ടികളുടെ ഭാവിക്ക് ഗുണംചെയ്യുമെന്നു ജയ നാഗരാജന്‍ ഉറച്ചു വിശ്വസിക്കുന്നു. കുട്ടികളെ സാമൂഹിക ജീവിതത്തിന് ഉതകുന്ന തരത്തിലുള്ള വ്യക്തികളായി പരിവര്‍ത്തനം ചെയ്യുകയാണ് തന്റെ സ്‌കൂളിന്റെ ഉദ്ദേശ്യമെന്നും ഈ പ്രിന്‍സിപ്പല്‍ കരുതുന്നു. കുട്ടികള്‍ സ്‌കൂളിലെത്തുന്നത് അവരുടെ പ്രായത്തിനിണങ്ങിയ കുട്ടികളുമായി ഇടപെട്ടു വളരാനാണ്. അവര്‍ക്കിടയില്‍ ശാശ്വതമായ സൗഹൃദങ്ങള്‍ വളരാനും സ്‌കൂള്‍ പഠനംവഴി സാധിക്കുമെന്നും ജയാ നാഗരാജന്‍ വിശ്വസിക്കുന്നു. നന്നേ ചെറുപ്പത്തിൽത്തന്നെ, അനുസരണയോടെ വളരേണ്ടതിന്റെയും മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കേണ്ടതിന്റെയും ആവശ്യകത കുട്ടികള്‍ മനസ്സിലാക്കണം. അതോടൊപ്പം വിദ്യാർഥികള്‍ തങ്ങളുടെ പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു തുടങ്ങണമെന്നും പരാജയങ്ങളെ അംഗീകരിച്ചു വളരണമെന്നും ജയ നാഗരാജന്‍ പറയുന്നു.
വിദ്യാഭ്യാസ മേഖലയുടെ മുഖം മാറുകയാണിപ്പോള്‍. പുതിയ കാലത്തിനിണങ്ങിയ എന്തെല്ലാം മാറ്റങ്ങളാണു വരാൻ പോകുന്നതെന്നാവും ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഒപ്പിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കേരളത്തിന്റെ സ്വന്തം ടെക്‌നോളജി സമ്മേളനമായ ടെക്‌സ്‌പെക്ടേഷന്‍സില്‍ ജയ നാഗരാജന്‍ സംസാരിക്കുക. വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെക്കുറിച്ചാണ് ഡിജിറ്റല്‍ സമ്മേളനം ഈ വര്‍ഷം ചര്‍ച്ച ചെയ്യുന്നത്.
കുട്ടികള്‍ നേതൃസ്ഥാനത്തേക്കു കടന്നു വരണമെന്നും അതേസമയം തന്നെ അവര്‍ മറ്റുള്ളവരുടെ നേതൃത്വം അംഗീകരിക്കണമെന്നും ജയ നാഗരാജന്‍ വിശ്വസിക്കുന്നു. സ്‌കൂള്‍ കാലത്തുതന്നെ വിദ്യാർഥികള്‍ തമ്മില്‍ അർഥവത്തായ കൊടുക്കല്‍ വാങ്ങലുകളും നടക്കണം. സ്‌കൂള്‍കാലത്തെ പിണക്കങ്ങളും ഇണക്കങ്ങളും അവര്‍ക്ക് ഭാവി ജീവിതത്തില്‍ എന്തു പ്രതീക്ഷിക്കാമെന്നതിനെക്കുറിച്ചുള്ള അനുഭവ പാഠങ്ങൾ സമ്മാനിക്കുമെന്നും കുട്ടികള്‍ അഭിമാനമുള്ളവരും വിനയമുള്ളവരും ആയിരിക്കണമെന്നും ഈ പ്രിന്‍സിപ്പല്‍ വിശ്വസിക്കുന്നു.
മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സ് എജ്യൂക്കേറ്റിൽ ജയ നാഗരാജനും
മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ് 2021 ൽ തൃശൂരിലെ ഹരിശ്രീ വിദ്യാനിധി സ്‌കൂളിന്റെ പ്രിന്‍സിപ്പൽ ജയ നാഗരാജന്‍ പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ നാലം ഭാഗം ഒക്ടോബർ 23 നാണ് നടക്കുന്നത്.
കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ് ഡിജിറ്റൽ സംഗമത്തിന്റെ നാലാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്.
ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ്’ നാലാം പതിപ്പ്.
ജെയിന്‍ ഓൺലൈൻ ആണ് ഉച്ചകോടിയുടെ മുഖ്യ പങ്കാളി. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://educate.techspectations.com സന്ദർശിക്കുക.
English Summary: Jaya Nagarajan – Principal, Hari Sri Vidya Nidhi School, Thrissur Techspecatations Educate - 2021