ഷോക്ക് മാറിയിട്ടില്ല, പറന്നകിളി തിരിച്ചു വന്നില്ല, വീട്ടിലേക്കുള്ള വഴിമറന്നു; പ്രിലിമിനറിക്ക് ട്രോളോടു ട്രോൾ
Mail This Article
കേരള പിഎസ്‌സി ഡിഗ്രിതല പ്രിലിമിനറി ഉദ്യോഗാർഥികളെ വല്ലാതെ വലച്ചെന്ന് വിദ്യാഭ്യാസ വിദഗ്ധർ തന്നെ സമ്മതിക്കുമ്പോൾ ട്രോളന്മാർക്കെങ്ങനെ വെറുതെയിരിക്കാനാകും. പരീക്ഷയെഴുതിയ ശേഷമുള്ള കലിപ്പുമുഴുവൻ സമൂഹമാധ്യമങ്ങളിൽ ട്രോൾ പങ്കുവച്ച് തീർത്തവരുമുണ്ട്.
പ്രിലിമിലറി കീറാമുട്ടിയായിരുന്നെങ്കിലും ട്രോളുകളോട് വളരെ രസകരമായ കമന്റ് നൽകിയാണ് പലരും പ്രതികരിച്ചിരിക്കുന്നത്. ‘ആ ക്യുവിനെ അന്വേഷിച്ചുപോയ പി ഒന്നു വന്നോട്ടെ’ എന്ന തലക്കെട്ടോടെ എത്തിയ ട്രോളിന് ഒന്നും ഓർമിപ്പിക്കല്ലേ എന്നതരത്തിലുള്ള കമന്റുകളാണ് ലഭിച്ചത്. ‘കിളികൾ പറന്നതോ എന്ന ക്യാപ്ഷുമായെത്തിയ ട്രോളിന് പരീക്ഷയെഴുതിയ ശേഷം പറന്നുപോയ കിളികൾ ഇതുവരെ മടങ്ങി വന്നില്ല എന്നാണ് ലഭിച്ചിരിക്കുന്ന കമന്റ്. വീണ്ടും പ്രതിരോധത്തിലായി എന്ന ക്യാപ്ഷനോടെയെത്തിയ ട്രോളിന് ഷോക്ക് ഇതുവരെ മാറിയിട്ടില്ല, ഇനിയും ഓർമിപ്പിക്കരുതെന്ന കമന്റാണ് പലരും നൽകിയത്.
അതെന്താ സാറന്മാരെ നമ്മളൊന്നും സർക്കാർ സർവീസിൽ കയറരുത് എന്നൊരു തീരുമാനം നിങ്ങൾക്കുള്ളതുപോലെ എന്ന മട്ടിലുള്ള കലിപ്പ് നിറഞ്ഞ ട്രോളുകളും കുറവല്ല. ‘മര്യാദ എങ്കിലും ഉദ്യോഗാർഥികളോട് കാട്ടണ’മെന്ന ക്യാപ്ഷനോടെയാണ് കലിപ്പ് ട്രോളുകളെത്തിയിരിക്കുന്നത്.
പിഎസ്‌സി ചോദ്യപാറ്റേണിലെ മാറ്റമാണ് വിദ്യാർഥികളെ ആകെ വലച്ചത്. മുൻപ് ഓപ്ഷനുകൾ നൽകി ചോദ്യം നേരിട്ടു ചോദിക്കുന്ന രീതിയായിരുന്നു അവലംബിച്ചിരുന്നത്. പക്ഷേ ഇക്കുറി വസ്തുത വായിച്ചെടുത്ത് ശരിയായ പ്രസ്താവനയേത്, തെറ്റായ പ്രസ്താവനയേത് എന്നരീതിയിൽ വളരെ ആഴത്തിലുള്ള വിവരങ്ങളാണ് ചോദിച്ചത്.
കുറഞ്ഞ സമയത്തിനുള്ളിൽ ചോദ്യവും തന്നിട്ടുള്ള പ്രസ്താവനകളും വായിച്ചെടുത്ത് ഉത്തരം തിരഞ്ഞെടുക്കൽ ഏറെ ശ്രമകരമായിരുന്നു.
പ്രിലിമിനറിയിലെ പിഴവുകൾ തിരുത്തി കൂടുതൽ ശ്രദ്ധയോടെ ഉത്തരങ്ങളെഴുതാനും അനുവദിച്ച സമയത്തിനുള്ളിൽ ചോദ്യങ്ങളെ നന്നായി മനസ്സിലാക്കി ഉത്തരങ്ങളെഴുതി മെയിൻ പരീക്ഷയിൽ നല്ല മാർക്ക് സ്കോർ ചെയ്യാനുമുള്ള ടിപ്സ് അറിയാം.
Content Summary : Degree Level Priliminary Exam Troll