ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ബിവിഎസ്‌സി & എഎച്ച് 15% ഓൾ ഇന്ത്യ ക്വോട്ട കൗൺസലിങ്ങിൽ വിദ്യാർഥികൾ പാലിക്കേണ്ട നടപടിക്രമവും വ്യവസ്ഥകളും കാണുക:

 

∙ വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ രണ്ടു റഗുലർ റൗണ്ടുകളും ഒരു മോപ്–അപ് റൗണ്ടും നടത്തും. ഇവയിൽ ആവശ്യാനുസരണം പങ്കെടുക്കാം

∙ ആദ്യറൗണ്ടിൽ അലോട്മെന്റ് കിട്ടി, മാർച്ച് 29ന് അകം കോളജിൽ ചേർന്നവർക്കു രണ്ടാം റൗണ്ടിലേക്ക് വീണ്ടും ചോയ്സ് ഫില്ലിങ് നടത്തി അപ്ഗ്രേഡ് ചെയ്യാം. ഇതനുസരിച്ച് പുതിയ അലോട്മെന്റ്‌ കിട്ടിയാൽ ആദ്യം കിട്ടിയ സീറ്റിൽനിന്നു വിട്ടുപോരണം.

∙ രണ്ടാം റൗണ്ടിലേക്കുള്ള റീ–ചോയ്സ് ഫില്ലിങ്ങിന് വീണ്ടും റജിസ്ട്രേഷൻ ഫീ അടയ്ക്കേണ്ട.

∙ ആദ്യറൗണ്ടിൽ അലോട്മെന്റ് കിട്ടിയിട്ട് 29ന് അകം കോളജിൽ ചേരാത്തവർക്ക് തുടർന്ന് അവസരമില്ല. അവർ സിസ്റ്റത്തിനു പുറത്താകും.

∙ ഒന്നും രണ്ടും റൗണ്ടുകൾക്കു ശേഷം സീറ്റൊഴിവുണ്ടെങ്കിൽ മോപ്–അപ് റൗണ്ട് നടത്തും. മോപ്–അപ്പിൽ സീറ്റ് അലോട്മെന്റ് കിട്ടിയവർ യഥാസമയം കോളജിൽ ചേർന്നില്ലെങ്കിൽ മോപ്–അപ് ഫീ (സെക്യൂരിറ്റി ഡെപ്പോസിറ്റ്) തിരിച്ചുതരില്ല (10,000 രൂപ; പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് 5000 രൂപ). പക്ഷേ നിർദേശാനുസരണം കോളജിൽ ചേർന്നവരുടെ മോപ്–അപ് ഫീ അവരുടെ ബാങ്ക് അക്കൗണ്ടിൽ തിരിച്ചുകിട്ടും.

∙ ആദ്യറൗണ്ടിൽ റജിസ്റ്റർ ചെയ്യാത്തവർക്കു രണ്ടാം റൗണ്ടിൽ പുതുതായി റജിസ്റ്റർ ചെയ്യാം.

∙ ഒന്നോ രണ്ടോ  റൗണ്ടിൽ അലോട്മെന്റ് കിട്ടിയവരെ മോപ്–അപ്പിന് പരിഗണിക്കില്ല.

∙ഒന്നോ രണ്ടോ  റൗണ്ടിൽ റജിസ്റ്റർ ചെയ്തെങ്കിലും സീറ്റ് കിട്ടിയില്ലെങ്കിൽ മോപ്–അപ്പിൽ പങ്കെടുക്കാം. ഇതിനായി വീണ്ടും റജിസ്റ്റർ ചെയ്യേണ്ട. പക്ഷേ മോപ്–അപ് ഫീ അടച്ച് ചോയ്സ് ഫില്ലിങ്ങും ലോക്കിങ്ങും നടത്തണം.

∙ ഒന്നോ രണ്ടോ  റൗണ്ടിൽ റജിസ്റ്റർ ചെയ്യാത്തവർക്ക് പുതിയ അപേക്ഷകരായി മോപ്–അപ്പിനു റജിസ്റ്റർ ചെയ്യാം. ഇവരും മോപ്–അപ് ഫീ അടയ്ക്കണം.

∙ മോപ്–അപ് റൗണ്ടിൽ ഏതെങ്കിലും കാറ്റഗറിയിൽ ഭിന്നശേഷിക്കാരുടെ സീറ്റിലേക്ക് വേണ്ടത്ര അപേക്ഷകരില്ലെങ്കിൽ ആ ഒഴിവുകൾ അതേ കാറ്റഗറിയിലുള്ള മറ്റുള്ളവർക്കു റാങ്കനുസരിച്ചു നൽകും. ഉദാഹരണത്തിന് പട്ടികവർഗ ഭിന്നശേഷി അപേക്ഷകരില്ലെങ്കിൽ, പട്ടികവർഗത്തിലെ മറ്റ് അപേക്ഷകരെ ആ ഒഴിവുകളിലേക്ക് റാങ്ക് നോക്കി അലോട്ട് ചെയ്യും. സാമ്പത്തികപിന്നാക്ക അപേക്ഷകരില്ലാത്തപക്ഷം ആ ഒഴിവുകൾ ജനറൽ വിഭാഗത്തിലേക്കു മാറ്റും.

വിവരങ്ങൾക്ക്:   http://vci.dadf.gov.in 

 

Content Summary: Veterinary All India Quota Counselling

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com